കണ്ണാടിപ്പൊയിലില്‍ കുന്നിക്കൂട്ടം മലയിലെ വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു

കണ്ണാടിപ്പൊയിലില്‍ കുന്നിക്കൂട്ടം മലയിലെ വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു
Jul 14, 2025 08:08 PM | By SUBITHA ANIL

കൂട്ടാലിട: വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. അവിടനല്ലൂര്‍ കണ്ണാടിപ്പൊയിലില്‍ കുന്നിക്കൂട്ടം മലയിലെ വന്‍ വാറ്റു കേന്ദ്രമാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി തകര്‍ത്തത്. കുത്തനെ ഉള്ളതും ആളുകള്‍ എത്തിപ്പെടാന്‍ ഏറെ ദുഷ്‌ക്കരമായതുമായ ചെങ്കുത്തായ മലയാണ് കുന്നികൂട്ടം മല. കുന്നിക്കൂട്ടം മലയില്‍ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര എക്‌സൈസ് പാര്‍ട്ടി കുത്തനെയുള്ള ഈ മല കയറി തെരച്ചില്‍ നടത്തുകയായിരുന്നു.

റെയ്ഡില്‍ 600 ലിറ്റര്‍ ചാരായവും വാറ്റാന്‍ പാകമായ വാഷും കണ്ടെത്തി നശിപ്പിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിലും പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തി വ്യാജ വാറ്റ് കേന്ദ്രത്തില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ എ.കെ. പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിചിത്രന്‍, വി.കെ രൂപേഷ്, സി.ഇ.ഒ ഡ്രൈവര്‍ ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു.


The large fake fish breeding center in Kannaadi Poovil has been destroyed

Next TV

Related Stories
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
Top Stories










News Roundup