മുയിപ്പോത്ത് തെക്കുമുറി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധം

മുയിപ്പോത്ത് തെക്കുമുറി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധം
Jul 28, 2025 11:37 AM | By LailaSalam

ചെറുവണ്ണൂര്‍: മുയിപ്പോത്ത് തെക്കുമുറി റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ ശക്തമായ പ്രതിഷേധം ശക്തമാവുന്നു. ഈ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, സാധാരണ ജനങ്ങള്‍ എന്നിവര്‍ക്കെല്ലാം അത്യന്തം പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.

റോഡിന്റെ ടാറിംഗ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട് അവിടെ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

പഞ്ചായത്ത് അംഗങ്ങളെയും പ്രസിഡന്റിനെയും അറിയിച്ചിട്ടും യാതൊരു നടപടിയും പാലിക്കപ്പെടാത്തതിനാല്‍ പഞ്ചായത്ത് ഭരണകൂടത്തിന്റെ അനാസ്ഥക്കെതിരെ പ്രദേശവാസികള്‍യും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രക്ഷോഭം തുടരുകയാണ്.

ഈ സാഹചര്യത്തില്‍ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. റോഡ് പുനരുദ്ധരണം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.പി ഷൈനി, കെ.എം.നാരായണന്‍, ലതിക കട്ടയാട്ട്, പി.കെ രാജേഷ് , എന്‍.പി ഇബ്രായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് ന


Protest against the deplorable condition of the Muipothu Thekkumuri Road

Next TV

Related Stories
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Apr 28, 2026 10:30 PM

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
News Roundup






Entertainment News