കൂത്താളി : പതിനൊന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വീവേഴ്‌സ് സര്‍വീസ് സെന്റര്‍ കണ്ണൂര്‍ കൂത്താളി നെയ്ത്ത് സഹകരണ സംഘത്തില്‍ കൈത്തറി ദിനഘോഷ പരിപാടി സംഘിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് കെ. ഹരിദാസന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംഘം മുന്‍ പ്രസിഡന്റ് കെ.സി രാജന്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വീവേഴ്‌സ് സര്‍വ്വീസ് സെന്റര്‍ സ്റ്റാഫ് ഹസ്സന്‍കുമാര്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് കൈത്തറി നെയ്ത്ത്, നല്ലിചുറ്റ്, കസേരകളി എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് 1000, 750, 500 രൂപ വീതം കാഷ് അവാര്‍ഡ് വീവേഴ്‌സ് സര്‍വ്വീസ് സെന്റര്‍ സ്റ്റാഫ് ഹസ്സന്‍കുമാര്‍ വിതരണം ചെയ്തു. വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങില്‍ സംഘം സെക്രട്ടറി അനൂപ് ടി.കെ. അധ്യക്ഷത വഹിച്ചു.


Content Highlight: Weavers Service Centre Kannur organized a handloom day celebration program











































.jpg)
