പേരാമ്പ്ര: ബൈക്കിനുപുറകില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. പേരാമ്പ്രയിലെ ആനന്ദ് സ്റ്റോര്‍ ഉടമയും പയ്യോളിയിലെ മധുരപലഹാര മൊത്തവ്യാപാരിയുമായ പേരാമ്പ്ര ഞാണിയത്ത് തെരുവില്‍ ലക്ഷ്മി നിവാസില്‍ കറുപ്പസ്വാമി (66) യാണ് മരിച്ചത്.
പയ്യോളി ബീച്ച് റോഡിലെ മധുര പലഹാര മൊത്തവ്യാപാരിയായ കറുപ്പ സ്വാമി കടയടച്ച് പേരാമ്പ്രയിലെ വീട്ടിലേക്ക് മടങ്ങി വരവെ ചൊവ്വാഴ്ച രാത്രി 8.15 ഓടെ തോലേരിയില്‍ വെച്ച് ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ കലൈശെല്‍വി. മക്കള്‍ സുരേഷ്, ആനന്ദ്, സുഹാസിനി. മരുമക്കള്‍ ശോഭന, ഉമ, കാര്‍ത്തിക്. സഹോദരങ്ങള്‍ ലക്ഷ്മി, മാരിയമ്മ, കാമരാജ്, പെരിയ സ്വാമി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
A sweet vendor from Perambra died in an accident where his bike was hit by a lorry































