പാലേരി: കന്നാട്ടിയിലെ പ്രമുഖ കര്‍ഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാണിക്കാം കണ്ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍ (84) അന്തരിച്ചു. ദീര്‍ഘകാലം കടിയങ്ങാട് മഹാവിഷ്ണു ഷേത്ര സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കാര്‍ത്ത്യായനി അമ്മ (എടത്തില്‍).
മക്കള്‍ മനോജ് കുമാര്‍ (ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), ഷൈജ ( കക്കോടി), സുഷമ (മൂടാടി ). മരുമക്കള്‍ ദീപ(കൈപ്രം), അജയ് കുമാര്‍ (കക്കോടി), അജിത്ത് കുമാര്‍(മൂടാടി).
സഹോദരങ്ങള്‍ മീനാക്ഷി അമ്മ (തച്ചന്‍കുന്ന്), ജാനു അമ്മ (മുതുവണ്ണാച്ച), ലീല അമ്മ (ചങ്ങരോത്ത്), കാര്‍ത്ത്യായനി അമ്മ (അയനിക്കാട്), ശ്രീധരന്‍ നമ്പ്യാര്‍ (ചക്കരോത്ത്), പരേതരായ അമ്മാളു അമ്മ, ബാലന്‍ നമ്പ്യാര്‍.


Manakkam Kandi Kunhiraman Nambiar of Kannatty, Paleri, passed away.





















.jpeg)









