വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച് ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന സദസ്സ്

 വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച് ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന സദസ്സ്
Oct 15, 2025 02:11 PM | By SUBITHA ANIL

ചെറുവണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന, ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചും ഭാവി വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ചും ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സദസ്സ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ആര്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്സ് പേഴ്സണല്‍ വി.വി രാജീവന്‍ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷൈനി വിശ്വംഭരന്‍ അവതരിപ്പിച്ചു.

അതിദാരിദ്ര്യ കുടുംബങ്ങളില്‍ ഉള്‍പ്പെട്ട 25 കുടുംബങ്ങളെ കരകയറ്റിയും ലൈഫ് ഭവന പദ്ധതിയിലൂടെ 117 കുടുംബങ്ങള്‍ക്ക് വീടൊരുക്കിയും റോഡുകളും തോടുകളും നിര്‍മ്മിച്ചും തൊഴില്‍ നല്‍കിയതുമായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നിര്‍വ്വഹിച്ചു വെന്ന് യോഗത്തില്‍ പറഞ്ഞു. പഞ്ചായത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലേക്കായി പൊതുജനങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെച്ചു.

വരുമാന വര്‍ദ്ധനവിന് മണല്‍ വാരല്‍ പുനസ്ഥാപിക്കല്‍, ആവള പാണ്ടി കരുവോട് ചിറ എന്നിവ കൃഷി യോഗ്യമാക്കുക, ആവള പാണ്ടി റൈസ് നിര്‍മ്മാണം, പുറക്കാമല, കാരയില്‍ പ്രദേശം ടൂറിസം സാധ്യത, പെരിഞ്ചേരി കടവ് പാര്‍ക്ക് നവീകരണം, പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരണം, നിരപ്പ സ്റ്റേഡിയം നവീകരണം, ചെറുവണ്ണൂര്‍ ബസ് ബേ നിര്‍മാണം, പുതിയ കൃഷിഭവന്‍, ഫിറ്റ്നസ് സെന്റര്‍, ചെറുവണ്ണൂര്‍ ടൗണില്‍ ഒപി യൂണിറ്റ്, മാലിന്യത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം, സ്വയം തൊഴില്‍ പദ്ധതി, പായ നെയ്ത്ത് വ്യവസായം ആരംഭിക്കുക, മുഴുവന്‍ അങ്കണവാടികളും ക്രാഡില്‍ അങ്കണവാടിയാക്കുക തുടങ്ങി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു.

സദസ്സില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ അവതരണവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശ പ്രദര്‍ശനവും നടന്നു. ഹരിത കര്‍മ്മ സേന, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി മോനിഷ, പേരാമ്പ്ര ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സജീവന്‍, ബ്ലോക്ക് അംഗം കെ അജിത, പഞ്ചായത്ത് അംഗങ്ങളായ എം.എം രഘുനാഥ്, കെ.എം ബിജിഷ, വി.പി പവിത്ര, ഇ.ടി ഷൈജ, കെ.പി ബിജു, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുഗേഷ്, വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ സി സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ടി.പി ഷീന തുടങ്ങിയവര്‍ സംസാരിച്ചു.



Cheruvannur Panchayat Development Assembly puts forward development visions

Next TV

Related Stories
സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

Apr 25, 2026 05:12 PM

സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി അത്ഭുതകരമായി...

Read More >>
പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Apr 25, 2026 02:12 PM

പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പേരാമ്പ്ര പൈതോത്ത് റോഡില്‍ മിനി ബൈപ്പാസ് ജഗ്ഷനില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനായി ചുമര്‍...

Read More >>
കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

Apr 24, 2026 11:35 PM

കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

കൂട്ടാലിട കൂരാച്ചുണ്ട് റോഡില്‍ അപകടങ്ങള്‍ പതിവായ കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡ് സൈഡ് വീതി കൂട്ടുകയും...

Read More >>
ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍

Apr 24, 2026 10:42 PM

ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 24, 2026 09:55 PM

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടുത്ത പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്ത പരിശോധന നടത്തുകയും...

Read More >>
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

Apr 24, 2026 03:36 PM

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര...

Read More >>
Top Stories










News Roundup