തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാറായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാവും തെരഞ്ഞെടുപ്പ് ഫലമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയേയും എസ്ഡിപിയേയും യുഡിഎഫില്‍ ഉറപ്പിച്ച് നിര്‍ത്താനാണ് ലീഗിന്റെ ശ്രമമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.
വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു. സീറ്റ് വിഭജനം നേരത്തെ ആരംഭിച്ചു. വോട്ടിന് വേണ്ടിയുള്ള തട്ടിപ്പാണ് സര്‍ക്കാര്‍ അവസാനം നടത്തിയ പ്രഖ്യാപനങ്ങളെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും ആഭ്യന്തരവകുപ്പിനും, ആരോഗ്യവകുപ്പിനും എതിരായ വലിയ വികാരമുണ്ട്. കൂട്ടായ്മയുടെ വിയജമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: LDF is ready for local body elections; TP Ramakrishnan


































.jpg)
