കടിയങ്ങാട് : തദ്ദേശ അങ്കത്തിന് തയ്യാറായി ചങ്ങാരോത്ത് ഗ്രാമപഞ്ചായത്ത് യൂഡിഎഫ് സ്ഥാനാര്‍ഥികള്‍.കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് യുഡിഎഫ്.ഇതിന്റെ ഭാഗമായി ചങ്ങാരോത്ത് ഗ്രാമപഞ്ചയാത്ത് യൂഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു.
ചങ്ങാരോത്ത് പഞ്ചായത്തിലേക് മത്സരിക്കുന്ന മുഴുവന്‍ യൂ ഡി എഫ് സ്ഥാനാര്‍ഥി കളെയും കടിയങ്ങാട് ചേര്‍ന്ന യുഡിഫ് കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്എസ് .പി കുഞ്ഞമ്മദ് പ്രഖ്യാപിച്ചു.


പഞ്ചായത്ത് യൂ ഡി എഫ് ചെയര്‍മാന്‍ മൂസ്സ കൊത്തമ്പ്രാ അധ്യക്ഷത വഹിച്ചു. റസാഖ് പാലേരി, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, വി.പി ഇബ്രാഹിം, കല്ലൂര്‍ മുഹമ്മദലി, നസീര്‍ അനേരി.,അസീസ് നരികലകണ്ടി, ഇ. ടി സരീഷ,് പുതുക്കോട്ട് രവി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് സ്ഥാനാര്‍ത്ഥികളെ പരിജയപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥി കള്‍, 1-ാം. വാര്‍ഡില്‍ താഹിറ സല്‍മാന്‍, 2ാം. വാര്‍ഡില്‍ ഉബൈദ് വാഴയില്‍, 3 ാം. വാര്‍ഡില്‍ എന്‍.പി വിജയന്‍, 4 ാം. വാര്‍ഡില്‍ പുഷ്പ, 5 ാം. വാര്‍ഡില്‍ ശാലിനി പ്രകാശ്, 6 ാം. വാര്‍ഡില്‍സന്തോഷ് കോശി, 7 ാം. വാര്‍ഡില്‍ താര, 8 ാം. വാര്‍ഡില്‍ ശരീഫ് കയനോത്ത് , 9ാം. വാര്‍ഡില്‍ എന്‍. പി സീനത്ത്, വാര്‍ഡ് 10 എസ് സുനന്ദ് 11ാം. വാര്‍ഡില്‍ വി.നസീമ, 12ാം. വാര്‍ഡില്‍ അഷ്റഫ് ഇല്ലത്ത് ,13ാം.വാര്‍ഡില്‍ കെ.എംഇസ്മായില്‍,
14 ാം. വാര്‍ഡില്‍കെ. കെ സാറ ,15 ാം. വാര്‍ഡില്‍എന്‍.എസ് നിധീഷ് ,16 ാം. വാര്‍ഡില്‍ എം.ബാലന്‍ 17 ാം. വാര്‍ഡില്‍ സി.എച്ച്‌സക്കീന,18 ാം. വാര്‍ഡില്‍ രവീന്ദ്രന്‍ ,19ാം.വാര്‍ഡില്‍ ശാലിനി ,20 ാം. വാര്‍ഡില്‍ എം.ഫാത്തിമ, ബ്ലോക്ക് പഞ്ചായത്ത് ചങ്ങാരോത്ത് ഡിവിഷന്‍ സുവര്‍ണ പാലേരി, ഡിവിഷന്‍ സലീന നല്ലിയോട്ട് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികളായി .യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിര്‍പ്പിച്ച് മത്സര രംഗത്തേക്ക്.
UDF candidate announcement and convention held in Changaroth Grama Panchayat





























.jpeg)
.jpeg)
.jpeg)
.jpeg)





