പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മോളി തോമസിനെ തെരഞ്ഞെടുത്തു. യുഡിഎഫ് പ്രതിനിധിയായ് മത്സരിച്ച മോളി തോമസ് എല്‍ഡിഎഫിലെ സുജാത മനക്കലിനെ ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്ക് പരാജയപെടുത്തിയാണ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി തുടര്‍ച്ചയായി ഇടതുമുന്നണി ഭരണം നടത്തി വരുന്ന പഞ്ചായത്തില്‍ ഇത്തവണ കനത്ത പോരാട്ടത്തിലൂടെ യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫ് നിയോഗിച്ചത്
കര്‍ഷകയും സംരംഭകയുമായ മോളി തോമസ് ആയിത്തമറ്റത്തിനെ. പൂഴിത്തോടെ മികച്ച കര്‍ഷകയായ മോളി തോമസ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി കൊക്കൊയില്‍ നിന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിജയം കൈവരിച്ച മികച്ച സംരംഭകയെയാണ് പഞ്ചായത്തിന്റെ ഭരണ സാരഥ്യം ഏല്‍പ്പിച്ചിരിക്കുന്നത്.
മുഴുവന്‍ സമയ പൊതു പ്രവര്‍ത്തകയല്ലങ്കിലും കുടുംബശ്രീ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകയാണ് മോളി തോമസ്. കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി തെരെഞ്ഞടുക്കപ്പെട്ടങ്കിലും പ്രസിഡണ്ടായി സത്യ പ്രതിജ്ഞ ചെയ്തിട്ടില്ല.


ഇവിടെ ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനും ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. മറ്റ് ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്കു പഞ്ചായത്തുകളിലും പ്രസിഡണ്ടായി തെരെഞ്ഞടുക്കപ്പെട്ടവര്‍ അപ്പോള്‍ തന്നെ വരണാധികാരി മുമ്പാഴെക സത്യ പ്രതിജ്ഞ ചെയ്തു ചുമതല ഏെറ്റടുത്തിട്ടുണ്ട്.
Molly Thomas elected as Chakkitappa Grama Panchayat President

































