യാത്രാദുരിതം; 12 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം; 12 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കും
Jan 13, 2026 11:17 PM | By SUBITHA ANIL

കോഴിക്കോട്: യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ അധ്യക്ഷതയില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി.എം ഷാജി, എ.ടി.ഒ രഞ്ജിത്ത്, ഇന്‍സ്പെക്ടര്‍ ഇന്‍-ചാര്‍ജ് എസ് ഷിബു എന്നിവര്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ബസ് സര്‍വീസുകള്‍ക്ക് ധാരണയായത്.

വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടുകളില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ വടകരയില്‍നിന്ന് ആരംഭിച്ച് രാവിലെ 10 മണിയോടെ മൈസൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുക.

മണിയൂര്‍, വേളം ഗ്രാമപഞ്ചായത്തുകളിലെ ഗതാഗത പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാവിലെ വടകരയില്‍നിന്ന് മണിയൂരിലേക്ക് പുതുതായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതായി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തില്‍ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കിയതോടെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുറ്റ്യാടി റൂട്ടിലെ രാത്രികാല യാത്രാദുരിതം പരിഹരിക്കാന്‍ ബസ് സര്‍വീസുകളുടെ ആവശ്യകത എം.എല്‍.എ ഗതാഗത വകുപ്പ് മന്ത്രി ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വടകരയില്‍നിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സര്‍വീസുകള്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.



Travel disruption; 12 KSRTC services will be allowed

Next TV

Related Stories
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
News Roundup