എല്‍ഡിഎഫ് വടക്കന്‍ മേഖല ജാഥക്ക് പേരാമ്പ്രയില്‍ വന്‍ സ്വീകരണമൊരുക്കും

എല്‍ഡിഎഫ് വടക്കന്‍ മേഖല ജാഥക്ക് പേരാമ്പ്രയില്‍ വന്‍ സ്വീകരണമൊരുക്കും
Feb 4, 2026 04:18 PM | By SUBITHA ANIL

പേരാമ്പ്ര: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാവികസന മുന്നേറ്റ ജാഥക്ക് പേരാമ്പ്രയില്‍ വന്‍ സ്വീകരണം നല്‍കാന്‍ എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

ഫെബ്രുവരി 01 മുതല്‍ 15 വരെ നടക്കുന്ന വടക്കന്‍ മേഖല ജാഥ 7 ന് കാലത്ത് 10 മണിക്കാണ് ജാഥ പേരാമ്പ്രയില്‍ എത്തിച്ചേരുന്നത്. പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ മൈതാനത്താണ് സ്വീകരണം ഒരുക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് മൂന്ന് മേഖല ജാഥകള്‍ നടത്തുന്നത്. വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.

കേന്ദ്ര ബജറ്റില്‍ പോലും കേരളത്തെ പാടെ അവഗണിച്ച നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ പി.കെ.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സിപിഐ (എം) ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മത്, എസ്.കെ സജീഷ്, എ.കെ ബാലന്‍, സി. ബിജു, പി. മോനിഷ, ടി.കെ. ബാലഗോപാലന്‍, വി.കെ ഷാജി, കെ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LDF Northern Region Jatha to be given a grand welcome in Perambra

Next TV

Related Stories
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
News Roundup