എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്
Feb 24, 2026 02:30 PM | By LailaSalam

കായണ്ണ: മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം എം സുബീഷ് അര്‍ഹനായി.

ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊമേഴ്‌സ് അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസുമായ ഡോ. എം എം സുബീഷ് ഏറ്റുവാങ്ങി.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ് അവാര്‍ഡ് വിതരണം ചെയ്തു.

സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് വളണ്ടിയര്‍ക്കുള്ള പുരസ്‌കാരം ശ്രീനന്ദയും, എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് പ്രിന്‍സിപ്പല്‍ ടി.ജെ പുഷ്പവല്ലിയും ഏറ്റുവാങ്ങി.

ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്‍ ഡയറക്ടറും എന്‍എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്ററുമായ ഡോ.എസ് ഷാജിത അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ഡി.ദേവിപ്രിയ മുഖ്യാതിഥിയായി. എന്‍എസ്എസ് റീജണല്‍ പ്രോഗ്രാം കോഡിനേറ്റര്‍ എസ്.ശ്രീചിത്ത്, കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ എം കെ ഫൈസല്‍, വടകര ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.ഷാജി, കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡണ്ട് ടി.സത്യന്‍, വളണ്ടിയര്‍ ലീഡര്‍മാരായ, ശ്രിയഎസ് ജിത്ത്, ഹരിദേവ്, പാര്‍വണ, ദേവിക, തുടങ്ങിയവര്‍ സംബന്ധിച്ചു.



NSS State Award goes to Dr. M. M. Subeesh

Next TV

Related Stories
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 08:45 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 03:20 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി....

Read More >>
 വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

Feb 24, 2026 01:26 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു....

Read More >>
അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

Feb 24, 2026 10:39 AM

അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല...

Read More >>
വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

Feb 24, 2026 10:09 AM

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട്...

Read More >>
വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

Feb 24, 2026 12:13 AM

വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത്...

Read More >>
News Roundup