മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
Apr 6, 2026 12:01 PM | By LailaSalam

മേപ്പയ്യൂര്‍: നോര്‍ത്ത് എം എല്‍ പി സ്‌കൂള്‍ 'ആരവം2026' വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.  അക്ഷരവീഥിയില്‍ ആയിരങ്ങളെ കൈ പിടിച്ചുയത്തിയ മേപ്പയ്യൂര്‍ നോര്‍ത്ത് എം എല്‍ പി സ്‌കൂള്‍ 83 വര്‍ഷം പിന്നിടുകയാണ്. പാഠ്യ-പാഠ്യേതര മേഖലകളിലെ നേട്ടങ്ങളും സ്‌കൂള്‍ കലോത്സവവേദികളിലെ ശാസ്ത്രമേളകളിലും മികച്ച വിജയങ്ങളും കൈവരിച്ചു കൊണ്ടാണ് ഉയര്‍ച്ചയുടെ പടവുകളില്‍ എത്തിച്ചത്. 

28 വര്‍ഷത്തെ സേവനത്തിന് ശേഷം സ്‌കുളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബിന്ദു ടീച്ചര്‍ക്ക് യാത്രയയപ്പും നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം അജയ് ആവള പരിപാടി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷ വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന മേലടി എഇഒ പി. അസീസ്, സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബിന്ദുവിനും ഉപഹാര സമര്‍പ്പണവും നടത്തി.


സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ മജീദ്, പിടിഎ വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍, എം.പി ടി എ ചെയര്‍പേയ്‌സണ്‍ അശ്വതി ധനൂജ് തുടങ്ങിയവര്‍ സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി ടി.പി നജ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍

എംപിടിഎ വൈസ് പ്രസിഡന്റ് രാഖി നന്ദിയും പറഞ്ഞു. സ്‌കൂളിന്റെ 83ാം വാര്‍ഷികാഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കാലാപരിപാടികളും അരങ്ങേറി


Content Highlight: Annual celebration and farewell ceremony organized at Meppayyur North MLP School

Next TV

Related Stories
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
Top Stories










News Roundup






GCC News