ലോക മിക്‌സ്‌ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കായി പോരാടാന്‍ ഇയാസ് മുഹമ്മദ് നേപ്പാളിലേക്ക്

ലോക മിക്‌സ്‌ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കായി പോരാടാന്‍ ഇയാസ് മുഹമ്മദ് നേപ്പാളിലേക്ക്
Apr 18, 2026 03:59 PM | By SUBITHA ANIL

ബാലുശ്ശേരി: നേപ്പാളിലെ പെഖാറയില്‍ വെച്ച് മെയ് 17 മുതല്‍ 19 വരെ നടക്കുന്ന വേള്‍ഡ് മിക്‌സ് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ബാലുശ്ശേരി സ്വദേശി ഇയാസ് മുഹമ്മദ് മത്സരിക്കും. അറപ്പിടിക പേരാറ്റം പൊയില്‍ ബിഷാറയില്‍ താമസിക്കും നിസാര്‍ ജസ്ന ദമ്പതികളുടെ ഇളയമകനാണ് ഇയാസ് മുഹമ്മദ്. കഴിഞ്ഞ 3 വര്‍ഷമായി വുഷു കുങ്ഫു എന്നിവയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഷംസുദീന്റെ കീഴില്‍ പരിശീലനം നടത്തിവരുന്നുമുണ്ട്.

ബാലുശ്ശേരി മര്‍കസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇയാസ് സ്‌കൂളിനെ പ്രതിനിധികരിച്ച് മഹാരാഷ്ട്രയില്‍ നടന്ന സിബിഎസ് സി സൗത്ത് സോണ്‍ ബോക്‌സിങ് മത്സരത്തില്‍ ബ്രോണ്‍സ് മെഡല്‍ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറന്നൂറോളം കായികതാരങ്ങള്‍ പങ്കെടുത്ത മഹാരാഷ്ട്രയിലെ റോഹയില്‍ നടന്ന നാഷണല്‍ മിക്‌സ് ബോക്‌സിങ് മത്സരത്തില്‍ 11 വയസ് കാറ്റഗറിയില്‍ 34 കിലോഗ്രാം വിഭാഗത്തില്‍ ഫൈറ്റിങ്ങില്‍ നേടിയ ഗോള്‍ഡ് മെഡല്‍ നേട്ടമാണ് ഇയാസിന് നേപ്പാളിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. മെയ് 17-ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കരുത്തരായ ബോക്‌സുമാരുമായി ഇയാസ് ഏറ്റുമുട്ടും.

ഗ്രാമത്തിന്റെ അഭിമാനമായി മാറിയ ഇയാസ് മുഹമ്മദിന് മികച്ച പിന്തുണയുമായി പിതാവ് നിസാറും മിക്‌സ് ബോക്‌സിങ്ങ് കേരള സെക്രട്ടറി സുബ്രഹ്‌മണ്യനും നാട്ടുക്കാരും കായിക പ്രേമികളും കൂടെയുണ്ട്. ഇന്ത്യയുടെ കീര്‍ത്തി ലോകവേദിയില്‍ ഉയര്‍ത്താന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവതാരം. മിക്‌സ് ബോക്‌സിങ്ങ് അസോസിയേഷന്‍ സെക്രട്ടറി ഷൈജേഷ് പയ്യോളിയുടെയും കോച്ച് ലിപിന്‍ കിനാലൂരിന്റെ കീഴില്‍ യോഷിക്കാന്‍ അക്കാഡമിയിലാണ് മത്സരത്തിനു വേണ്ടി പരിശീലനം നടത്തുന്നത്. സഹോദരന്‍ ഹാദി അബ്ദുള്ളയും ഈ രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്.

World Mixed Boxing Championship; Iyas Muhammad heads to Nepal to fight for India

Next TV

Related Stories
ദര്‍സ് വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെയുണ്ടായ അക്രമം അപലപനീയം

Apr 18, 2026 03:38 PM

ദര്‍സ് വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെയുണ്ടായ അക്രമം അപലപനീയം

അക്രമികളെ മുഴുവന്‍ പിടികൂടണം. നാട്ടില്‍ സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ട് വരണമെന്നും കമ്മിറ്റി...

Read More >>
പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

Apr 18, 2026 02:45 PM

പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് ഉച്ചക്ക്...

Read More >>
 ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വേളം ഗ്രാമപഞ്ചായത്ത്

Apr 18, 2026 01:48 PM

ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വേളം ഗ്രാമപഞ്ചായത്ത്

വൃത്തിയുള്ള പരിസരം, രോഗമില്ലാത്ത ജീവിതം എന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ ഹര്‍ത്താല്‍...

Read More >>
പതിനഞ്ച് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

Apr 18, 2026 12:59 PM

പതിനഞ്ച് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരന്‍ മുങ്ങി...

Read More >>
ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍

Apr 18, 2026 11:24 AM

ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍

ചുമരെഴുതാന്‍ പോയ ദര്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേര്‍ന്ന്...

Read More >>
ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്റെ 'ഇരുനിറം' എന്ന ചിത്രത്തിലെ ആദ്യ ഗാനം  പുറത്തിറങ്ങി

Apr 18, 2026 11:11 AM

ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്റെ 'ഇരുനിറം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

വര്‍ണ്ണങ്ങളുടെ ലോകത്തെ വേറിട്ട കാഴ്ചകളുമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അന്തിമഘട്ടം വരെ പോരാടിയ...

Read More >>
Top Stories










News Roundup






GCC News