പേരാമ്പ്ര : സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സിയുടെ നേതൃത്വത്തില്‍ ചലച്ചിത്രോത്സവം സമ്മര്‍ സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. സ്വര്‍ഗ്ഗത്തിലെ കുഞ്ഞുങ്ങള്‍, ചാര്‍ളി ചാപ്ലിന്‍ തുടങ്ങിയ സിനിമകള്‍ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയാനുള്ള വേദിയായി. പേരാമ്പ്ര ബി ആര്‍ സി പരിധിയിലെ 6 മുതല്‍ 12 ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ബ്ലോക്ക് പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ കെ ഷാജിമ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ എം ലിമേഷ്, ടി.കെ നൗഷാദ്, എല്‍.വി രഞ്ജിത്ത് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ട്രെയിനര്‍ എം ലിമേഷ് സ്വാഗതവും ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ഹിമ നന്ദിയും പറഞ്ഞു.
Content Highlight: Samagra Shiksha Kerala Kozhikode Perambra BRC Film Festival organized



























.jpeg)
.jpeg)








.jpg)
