പേരാമ്പ്ര: സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ബി.എസ്. അനാമിത്രക്ക് ആദരവ്. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി എം മോഹനന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഉണ്ണിക്കുന്ന് മരുതേരി റോഡിലെ വീട്ടിലെത്തിയാണ് ആദരിച്ചത്.
ജില്ലാ സെക്രട്ടറിമാരായ കെ.കെ. രജീഷ്, തറമല്‍ രാഗേഷ്, ജുബിന്‍ ബാലകൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗം കെ.എം ബാലകൃഷ്ണന്‍, പേരാമ്പ്ര ഏരിയ ജനറല്‍ സെക്രട്ടറി ഇ.വി രാജീവന്‍, എന്‍.കെ മനോജ്, രേഷ്മ ബിജു, കെ.എം അഖില്‍, ആതിര, ബിബിന്‍ മരുതേരി എന്നിവരും ഒപ്പമുണ്ടായിരുന്നു. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അനാമിത്ര.
വടകര എഞ്ചിനീയറിംഗ് കോളെജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി കെ.സൗമ്യന്‍, താനൂര്‍ ടൗണ്‍ ജിഎംയുപി സ്‌കൂള്‍ അധ്യാപിക പി.സി. ബീജ എന്നിവരുടെ മകളാണ് അനാമിത്ര.
Anamitra, who secured second rank in CBSE exam, honored



































.jpg)
