ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍
May 2, 2026 03:10 PM | By SUBITHA ANIL

നടുവണ്ണൂര്‍: വാകയാടെ കലാസ്നേഹികളുടെ കൂട്ടായ്മയായ ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ ഹ്രസ്വചിത്രത്തിന് പിറവി നല്‍കിയിരിക്കുന്നു. തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു നാട്ടിലെ ആളുകള്‍ അണിയറയിലും സ്‌ക്രീനിലും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു പുതുകലാ പ്രവര്‍ത്തിന് തുടക്കം കുറിക്കുകയായിരുന്നു. ശ്രീനിവാസന്‍ ആശ്രയം രചിച്ച അമ്മക്കൊരുമ്മ തരാം..... അമ്മ മലര്‍വാടിയില്‍ എന്ന ഗാനത്തെ ആസ്പദമാക്കി സുധാകരന്‍ നമ്പ്യാര്‍ വാകയാട് രചിച്ച ഹ്രസ്വചിത്രമാണ് പുണ്യജനനി.

ഒരു അമ്മമനസിന്റെ സന്തോഷവും വിഹ്വലതകളും ചിത്രത്തില്‍ വരച്ച് കാട്ടുന്നു. കുടുംബത്തിലെ സ്‌നേഹം നിലനില്‍ക്കുമ്പോഴാണ് ജീവിതത്തിന്റെ പരിമളം കുടുംബത്തിനും സമൂഹത്തിനും പരക്കുന്നത്. ഇത് ഒരു മാതൃക കുടുംബത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നു. പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോഴാണ് ആത്മീയവും ഭൗതികവുമായ സുഖം നിലനില്‍ക്കുന്നത്. ഇന്നത്തെ ഭൗതിക ജീവിതത്തിലെ സ്വാര്‍ത്ഥ താല്‍പര്യം വെടിയുമ്പോഴാണ് ജീവിതം ധന്യമായി തീരുന്നത്. അവിടെ എപ്പോഴും ഐക്യം നിലനില്‍ക്കുന്നു. ഒരു കുടുംബത്തിന്റെ ഐക്യവും സന്തോഷവും ഇവിടെ സംവിധായകന്‍ നമുക്കായി ഒരുക്കിയിരിക്കുന്നു.


അല വിഷ്വല്‍ ക്രിയേഷന്‍സ് വാകയാടിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ പുണ്യ ജനനിയുടെ രചന സംവിധാനം സുധാകരന്‍ നമ്പ്യാര്‍ വാകയാട്, ഗാനരചന ശ്രീനിവാസന്‍ ആശ്രയം വാകയാട്, സംഗീതം ഇ.വി വത്സന്‍ വടകര, ആലാപനം വൈഷ്ണവി ഒഞ്ചിയം, ചായാഗ്രഹണം മനു മുടൂര്‍, പശ്ചാത്തല സംഗീതം പ്രതീഷ് ഭവാനി, ചിത്രസംയോജനം എന്‍ പ്രജിത്ത്, പിആര്‍ഒ ഒ.പി സന്തോഷ് വാകയാട്, കലാസംവിധാനം അല സുര്‍ജിത്ത്, ചമയം ഷമീന അറയ്ക്കല്‍, ഛായാഗ്രഹണ സഹായി കെ.സി ബിബിന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ചിത്രത്തില്‍ വേഷമിട്ടവരില്‍ ഏറിയ പങ്കും പുതുമുധങ്ങളാണ്. ക്യാമറക്ക് മുന്നില്‍ ആദ്യമെന്ന ഭാവം പോലുമില്ലാതെ നാടിന്റെ കലാകാരന്‍മാര്‍ മികച്ച അഭിനയവും കാഴ്ച വെച്ചു.

ശ്രീനിവാസന്‍ ആശ്രയം, ഉണ്ണികൃഷ്ണന്‍ കുളപ്പുറത്ത്, ദാമോദരന്‍ നായര്‍ ചെറുകുനിയില്‍, ബാലന്‍ എടവനക്കണ്ടി, ദാമോദരന്‍ മൂന്നാം പിലാവില്‍, എന്‍. സുരേഷ്, ടി.കെ ഉണ്ണി, സുര്‍ജിത്ത്, ഒ.പി. സന്തോഷ്, എന്‍.പി നിസ്സാര്‍, അശോക അമ്മ വയനാട്, ശ്രീലത തിരുവോട്, ബിന്ദു വയ്യോക്കില്‍, എം.പി. റംന, അനര്‍ഘ ദാസ്, ഷിംന, ഷമീന, രേഷ്മ, മജ്ജുള എന്നിരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. വാകയാട് കെവിആര്‍ സ്മൃതിയില്‍ നടന്ന ചടങ്ങില്‍ അര്‍ട് ലവേഴ്സ് വാകയാടിന്റെ യൂറ്റിയൂബ് ചാനലിലൂടെ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം പുണ്യ ജനനി പുറത്തിറങ്ങി.

ഔപചാരിക ഉദ്ഘാടനം ആകാശവാണി ആര്‍ട്ടിസ്റ്റും പ്രൊഡ്യൂസറുമായ ദേവദാസ് നന്മണ്ട നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മമ്മുക്കുട്ടി വട്ടോളി അധ്യക്ഷത വഹിച്ചു. ശ്രീനിവാസന്‍ ആശ്രയം, മജീദ് ശിവപുരം, ശ്രീകാന്ത്, സദാനന്ദന്‍, സുരേഷ് ബാബു, സുധാകരന്‍, ശ്രീധരന്‍, ഒ.പി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Art Lovers Association gives birth to short film

Next TV

Related Stories
പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

May 3, 2026 01:53 PM

പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 2, 2026 03:22 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം...

Read More >>
നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 02:54 PM

നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ആവള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക്...

Read More >>
ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്

May 2, 2026 12:56 PM

ഷംസുദ്ദീന്‍ പാലേരിക്ക് ലിവ ഫൗണ്ടേഷന്റെ ആദരവ്

മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം...

Read More >>
 പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

May 2, 2026 12:06 PM

പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ...

Read More >>
എന്റെ നടുവണ്ണൂര്‍ നല്ല നടുവണ്ണൂര്‍; ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമിട്ടു

May 2, 2026 11:34 AM

എന്റെ നടുവണ്ണൂര്‍ നല്ല നടുവണ്ണൂര്‍; ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമിട്ടു

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ആദ്യഘട്ടമായി നടുവണ്ണൂര്‍ ടൗണ്‍ ജനകീയ പങ്കാളിത്തത്തോടെ...

Read More >>
Top Stories










News Roundup






Entertainment News