പേരാമ്പ്ര : ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതുമകളും അധ്യാപനരീതികളില്‍ മാറ്റങ്ങളും അധ്യാപക സമൂഹത്തിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിന്റെ ഭാഗമായ ഡിഗ്നിറ്റി കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സാശ്രയ മേഖലയിലെ അധ്യാപകര്‍ക്കു വേണ്ടി മെയ് 22, 23 തീയതികളില്‍ രണ്ട് ദിവസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമും, വിഷയാധിഷ്ഠിത റിഫ്രഷര്‍ ഉള്‍പ്പെട്ട അധ്യാപക വികസന നൈപുണി കോഴ്സുകളും സംഘടിപ്പിക്കുന്നതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ കോളെജുകളിലെ അധ്യാപകരെ ഒരുമിപ്പിക്കുന്ന ഈ അക്കാദമിക് പരിപാടി വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നു. സാശ്രയ മേഖലയിലെ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംജാതമാകുന്ന മാറ്റങ്ങളും ചലനങ്ങളും എത്തിക്കുക എന്നതും ഈ മേഖലയിലെ അധ്യാപകര്‍ തമ്മിലുള്ള അനുഭവങ്ങളുടെയും അറിവിന്റെയും പരസ്പര കൈമാറ്റം ഈ പരിപാടി ലക്ഷ്യം വെക്കുന്നു.
വിദ്യാര്‍ത്ഥി കേന്ദ്രീകൃത പഠനരീതി, ക്ലാസ് മുറി ഇടപെടലുകളുടെ നവീന മാതൃകകള്‍, നാല് വര്‍ഷ ബിരുദ പ്രോഗ്രാം അടിസ്ഥാനപ്പെടുത്തിയ പുതിയ പാഠ്യരീതികള്‍ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശീലനവും ചര്‍ച്ചകളും ആദ്യ ദിനത്തിലെ ഓറിയന്റെഷന്‍ കോഴ്സുകളില്‍ നടക്കും. രണ്ടാം ദിനത്തിലെ വിഷയാദിഷ്ടിത റിഫ്രഷര്‍ കോഴ്സില്‍ ഓരോ വിഷയത്തിലെയും സംഭവ വികാസങ്ങള്‍, പുതിയ കാഴ്ചപ്പാടുകള്‍ എന്നിവ പരിചയപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കൊമേഴ്സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സൈക്കോളജി, മലയാളം, അറബിക് എന്നീ വിഷയങ്ങളിലായാണ് റിഫ്രഷര്‍ കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. അക്കാദമിക് മേഖലയിലെ പ്രമുഖര്‍ ഇതില്‍ പങ്കെടുക്കുന്നു.
കോളെജുകള്‍ക്കിടിയില്‍ ഈ ഇന്റെര്‍ കോളേജിയേറ്റ് പ്രോഗാം സംഘടിപ്പിക്കുന്നതിലൂടെ സര്‍വകലാശാലയ്ക്ക് കീഴിലുള്ള അക്കാദമിക സഹകരണത്തിനും പരസ്പര പഠനത്തിനും ഭൗതിക കൈമാറ്റത്തിനും ഒരു വേദി സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നു. അനുഭവങ്ങളും ആശയങ്ങളും മികച്ച രീതികളും പങ്കിടാന്‍ അധ്യാപകര്‍ ഒത്തുചേരുമ്പോള്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തമാകും.


കോളെജ്, വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ നിലവാരത്തിലും അക്കാദമിക് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചുകൊണ്ടിരിക്കുന്ന ഡിഗ്നിറ്റി, അധ്യാപകര്‍ക്കുമായി വിവിധ പരിപാടികളും സെമിനാറുകളും പരിശീലന പരിപാടികളും സ്ഥിരമായി സംഘടിപ്പിച്ച് വരുന്നു. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ കോളെജ് നിര്‍ണായക പങ്കുവഹിക്കുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഡിഗ്നിറ്റി കോളെജ് പ്രിന്‍സിപ്പള്‍ മുഹമ്മദ് അസ് ലം, പി.ടി ഇമ്പ്രാഹിം, എ.കെ അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.
Content Highlight: University Level Orientation & Refresher Program at Perambra Dignity College













































.jpg)
