ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് നിരപ്പം കുന്നില്‍ ഗ്രാമദീപം നിരപ്പം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളെജ് ഉള്ള്യേരിയുടെയും, പതിനഞ്ച്, പതിനാറ് വാര്‍ഡ് എഡി എസ്സിന്റെയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് പതിനാറാം വാര്‍ഡ് അംഗം സനില തയ്യുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാര്‍ഡ് അംഗം രാഗേഷ് മഠത്തില്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ത്വക്ക് രോഗവിഭാഗം, ഓര്‍ത്തോവിഭാഗം, കണ്ണ് രോഗവിഭാഗം ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു. ഫിസിയോതെറാപ്പി വിഭാഗത്തില്‍ അശ്വിനി വിജീഷിന്റെ സേവനവും ലഭ്യമായിരുന്നു.
ഗ്രാമദീപം സെക്രട്ടറി പി.സി പ്രേമന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ എന്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ-ഓഡിനേറ്റര്‍ രാജേന്ദ്രന്‍ ക്യാമ്പിനെകുറിച്ച് സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷൈനി കുട്ടാട്ട് ആശംസ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ ശോഭ തവരാത്ത് നന്ദിയും പറഞ്ഞു.


Content Highlight: Free mega medical camp organized












































.jpg)
