കൊയിലാണ്ടി: കൊളാര ശേഖരന്‍ ഒന്നാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാവും സംസ്ഥാന എസ്‌ക്യൂട്ടീവ് കമ്മിറ്റി അംഗവും ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കൊളാര ശേഖരന്‍ ഒന്നാം ചരമവാര്‍ഷികവും ഫോട്ടോ അനാച്ഛാദനവും പുഷ്പാര്‍ച്ഛനയും താലൂക്ക് കമ്മിറ്റി ഓഫീസില്‍ വച്ച് നടന്നു.
താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി പവിത്രന്‍, സപ്ലൈ ഓഫീസര്‍ ഫക്രുദീന്‍ ആലി, റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പുതിയുള്ളതില്‍, ശശിധരന്‍ മങ്ങര, ടി സുഗതന്‍, സി.കെ വിശ്വന്‍, യു ഷിബു, വി.പി നാരായണന്‍, എ.കെ രാമചന്ദ്രന്‍, പ്രീത ഗിരീഷ്, രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് കാവുംവട്ടം പ്രണാമം അര്‍പ്പിച്ചു. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
Content Highlight: K. Shekharan's death anniversary commemoration and photo unveiling organized at koilandy





































.jpg)
