adimage

adimage

പേരാമ്പ്രയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ

പേരാമ്പ്രയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ adimage adimage
2026-07-18T12:15:00 | By SUBITHA ANIL
#Perambra drug bust #MDMA seizure #DANSAF Operation Thoofan #Merin Joseph IPS #narcotics arrest

പേരാമ്പ്ര: പേരാമ്പ്രയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂന്ന് പ്രധാന ലഹരി വിതരണക്കാർ പിടിയിലായത്.

കർണാടക തച്ചക്കര സ്വദേശി മുഹമ്മദ് യാസിൻ (24), കോഴിക്കോട് ചേരാപുരം സ്വദേശികളായ പുത്തൻപുരയിൽ മുഹമ്മദ് തസ്നീം (34), പിലാക്കൂൽ സിറാജ് (42) എന്നിവരാണ് അറസ്റ്റിലായത്.

മലബാർ മേഖലയിലെ വിവിധ സ്ഥലങ്ങളിലെ പ്രധാന രാസലഹരി വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് അന്തർദേശീയ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്. ആറ് മാസത്തോളമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ ഇന്നലെ രാത്രി വാല്യക്കോട് മുളിയങ്ങല്‍ കനാൽ റോഡിൽ വെച്ച് ഡാൻസാഫ് സംഘം ഇവർ സഞ്ചരിച്ച കർണാടക റെജിസ്‌ട്രേഷന്‍ വാഹനമായ KA.53.MD.5418 നമ്പർ ക്രെറ്റ കാർ തടഞ്ഞുനിർത്തി പരിശോധിച്ചു.

വാഹനത്തിന്റെ ഡാഷ്ബോർഡിൽ നിന്ന് 51.432 ഗ്രാം എംഡിഎംഎയും സീറ്റിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ 8.5 ലക്ഷം രൂപയും കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവർ പ്രധാനമായും ലഹരി എത്തിക്കുന്നത്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മൊത്തവിതരണക്കാരാണ് പ്രതികൾ. പ്രധാനമായും സ്ത്രീകളെയും പെൺകുട്ടികളെയും വിൽപ്പനക്കായി ഉപയോഗിക്കുന്നതായും പൊലീസ് പറഞ്ഞു.

ആഡംബര കാറുകൾ വാടകക്ക് എടുത്തും യുവതികളെയും യുവാക്കളെയും ശൃംഖലയിൽ ചേർത്തുമാണ് വിൽപ്പന നടത്തിയിരുന്നത്. മുൻപ് വിദേശത്തുണ്ടായിരുന്ന തസ്നീം സാമ്പത്തികമായി തകർന്നതിനെ തുടർന്നാണ് പെട്ടെന്ന് പണം ഉണ്ടാക്കാൻ ലഹരി വിൽപ്പന ആരംഭിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു.

തസ്നീമും സിറാജും കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ലഹരി വിൽപ്പനക്കാരാണെന്നും വിവരമുണ്ട്. എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, എഎസ്ഐമാരായ വി.വി ഷാജി, സി.എം സുനിൽ കുമാർ, വി.സി ബിനീഷ്, എൻ.എം ജയരാജൻ, വി സദാനന്ദൻ, എസ് സിപിഒമാരായ പി.പി ജിനീഷ്, പി.കെ അനസ്, സിപിഒമാരായ അനൂപ് സെൻ, ഒ.എം റിജേഷ്, ഇ.കെ അഖിലേഷ്, ഡി.ബി ലിധിൻ, മിഥുൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജില്ലയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കർശന പരിശോധന തുടരുമെന്ന് ഡിവൈഎസ്പി ഉത്തംദാസ് അറിയിച്ചു.

Content Highlight: Perambra Major Drug Bust: 3 Arrested with 51g MDMA and Rs 8.5 Lakh in Kozhikode

#Perambra drug bust #MDMA seizure #DANSAF Operation Thoofan #Merin Joseph IPS #narcotics arrest

adimage adimage

Next TV

adimage
Related Stories
മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

Jul 17, 2026 10:53 PM

മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

പയ്യോളിയില്‍ ഐആർഎംയു മേഖല കണ്‍വെന്‍ഷന്‍ നടന്നു. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്...

Read More >>
ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

Jul 17, 2026 08:21 PM

ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

നൊച്ചാട് ചേനോളി കനാലിൽ 500 ഇളനീർ തൊണ്ടുകൾ രാത്രിയിൽ തള്ളി. ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്ഥലം സന്ദർശിച്ചു....

Read More >>
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
adimage
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage