#Oommen Chandy #Koothali #Congress #Death Anniversary #KPCC
കൂത്താളി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികം കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിച്ചു.
പുഷ്പാര്‍ച്ചനയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണത്തെ അനുസ്മരണത്തിന്റെ പ്രധാന സവിശേഷത. കൂത്താളി മണ്ഡലം പ്രസിഡന്റ് രാജന്‍ കെ. പുതിയേടത്ത് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.
ജനസേവനത്തിലൂടെ മാത്രം ജീവിച്ച മഹാനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും ഒപ്പം നിന്ന നേതൃത്വ മാതൃകയാണ് അദ്ദേഹം കേരളത്തിന് നല്‍കിയതെന്നും സത്യന്‍ കടിയങ്ങാട് പറഞ്ഞു.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ മുഖ്യപ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് നടപ്പാക്കിയ ജനകീയ പദ്ധതികളും സാധാരണക്കാരോട് അദ്ദേഹം കാണിച്ച അടുപ്പവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ചടങ്ങില്‍ മോഹന്‍ദാസ് ഓണിയില്‍, പി.സി. രാധാകൃഷ്ണന്‍, ഇ.ടി. സത്യന്‍, പി.കെ. ശ്രീധരന്‍, സി.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞബ്ദുള്ള സ്വാഗതവും ഐശ്വര്യ നാരായണന്‍ നന്ദിയും പറഞ്ഞു.
അനുസ്മരണത്തിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തിലെ ഒരു കിടപ്പ് രോഗിക്ക് മരുന്ന് വിതരണവും മറ്റൊരു കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കി.
പഞ്ചായത്ത് അംഗങ്ങളായ എം.എം. മണി, ശ്യാമള, ഷീബ എന്നിവരും മണ്ഡലം സെക്രട്ടറിമാരായ ഇബ്രായിക്കുട്ടി വല്ലാറ്റ, കെ.പി. ബാബു, ശ്രീവിലാസ്, ആര്‍.സി. വിനോയ് കോറോത്ത്, പ്രഭാകരന്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ സേവന മൂല്യങ്ങള്‍ നെഞ്ചേറ്റി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പ്രതിജ്ഞയെടുത്തു.
Content Highlight: Oommen Chandy Third Death Anniversary Observed in Koothali by Congress Committee




























.jpg)
