---
title: "എസ്.ടി.യു പ്രതിഷേധ പ്രകടനവും സംഗമവും നടത്തി"
english_title: "STU Protest Rally Perambra Demands Election Commissioner Resignation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386971/stu-protest-rally-perambra-election-commissioner-resignation-demand"
published_at: "2026-10-14T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf10fbeed25_LAILA_1.JPG"
keywords: ["STU Perambra", "STU Protest", "TK Latheef", "Perambra STU Committee"]
---

# എസ്.ടി.യു പ്രതിഷേധ പ്രകടനവും സംഗമവും നടത്തി

> **Lead Summary:** **പേരാമ്പ്ര: **ജനാധിപത്യം സംരക്ഷിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം എസ്.ടി.യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

## Article Content

**പേരാമ്പ്ര: **ജനാധിപത്യം സംരക്ഷിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം എസ്.ടി.യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എസ്ടിയു മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു.

എം.കെ.സി കുട്ട്യാലി, കെ.ടി കുഞ്ഞമ്മത്, റാഫി കക്കാട്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി റസാഖ്, സി.മൊയ്തു, വീര്‍ക്കണ്ടി മൊയ്തു, ചന്ദ്രന്‍ കല്ലൂര്‍, അസീസ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പി. സക്കീന, എം.എം സമീര്‍, വി.കെ അഷ്‌റഫ്, എം.കെ ജമീല, ചാലില്‍ അബ്ദുറഹ്‌മാന്‍, മുഹമ്മദ് മുക്താര്‍, കോമത്ത് കുഞ്ഞിമൊയ്തി, എന്‍.കെ അസീസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386971/stu-protest-rally-perambra-election-commissioner-resignation-demand)