---
title: "യുപിഐക്ക് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികളുടെ പന്തം കൊളുത്തി പ്രകടനം"
english_title: "Kerala Vyapari Vyavasayi Ekopana Samithi Torchlight Protest at Perambra Against UPI Charges"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386981/upi-charges-protest-perambra-vyapari-vyavasayi-ekopana-samithi-torch-march"
published_at: "2026-10-14T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf1b66e6e1c__upi-charges-protest-perambra-vyapari-vyavasayi-ekopana-samithi-torch-march.jpg"
keywords: ["UPI Charges", "Kerala Vyapari Vyavasayi Ekopana Samithi", "Kozhikode News", "Traders Protest"]
---

# യുപിഐക്ക് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികളുടെ പന്തം കൊളുത്തി പ്രകടനം

> **Lead Summary:** പേരാമ്പ്ര: 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം ശക്തമാക്കുന്നു. ഒക്ടോബര്‍ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന ലോക്ഭവന്‍ മാര്‍ച്ചിന്റെ മുന്നോടിയായി പേരാമ്പ്രയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

പേരാമ്പ്ര: 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം ശക്തമാക്കുന്നു. ഒക്ടോബര്‍ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന ലോക്ഭവന്‍ മാര്‍ച്ചിന്റെ മുന്നോടിയായി പേരാമ്പ്രയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

പ്രകടനം ഏകോപന സമിതി ജില്ലാ ട്രഷറര്‍ സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര തീരുമാനം ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുമെന്നും യുപിഐ പോലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനത്തിന് ജനറല്‍ സെക്രട്ടറി ബഷീര്‍ പരിയാരത്ത്, ട്രഷറര്‍ മുനീര്‍ അര്‍ശ്, വര്‍ക്കിംഗ് പ്രസിഡന്റ് ഒ.പി മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ഷെരീഫ് ചിക്കിലോട്, സാജിദ് ഉരാളത്ത്, സി.എം അഹമ്മദ് കോയ, സന്ദീപന്‍ കോരന്‍കണ്ടി, വി.പി സുരേഷ്, വി.എന്‍ നൗഫല്‍, എന്‍.കെ മുസ്തഫ, ചന്ദ്രന്‍ ഭാരത്, ശിവന്‍ ശിവശക്തി, വിജയലക്ഷ്മി നമ്പ്യാര്‍, ഫിറോസ് കല്ലാട്ട്, ജലജ ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386981/upi-charges-protest-perambra-vyapari-vyavasayi-ekopana-samithi-torch-march)