---
title: "ശ്രീരാഗോത്സവം ഒക്ടോബര്‍ 17ന് പേരാമ്പ്രയില്‍; മുഖ്യാതിഥിയായി ഔസേപ്പച്ചന്‍"
english_title: "Sreeragolsavam 2026 Perambra Music Festival Ouseppachan Chief Guest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387064/sreeragolsavam-perambra-october-17-ouseppachan-chief-guest"
published_at: "2026-10-14T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf663f9e638_sreeeeeeeeeeeee.jpg"
keywords: ["Perambra News", "Sreeragolsavam", "Ouseppachan", "Sreeragam Institute"]
---

# ശ്രീരാഗോത്സവം ഒക്ടോബര്‍ 17ന് പേരാമ്പ്രയില്‍; മുഖ്യാതിഥിയായി ഔസേപ്പച്ചന്‍

> **Lead Summary:** **പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സിന്റെ ഒമ്പതാം വാര്‍ഷികാഘോഷമായ ശ്രീരാഗോത്സവം ഒക്ടോബര്‍ 17 ന് ശനിയാഴ്ച പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സിന്റെ ഒമ്പതാം വാര്‍ഷികാഘോഷമായ ശ്രീരാഗോത്സവം ഒക്ടോബര്‍ 17 ന് ശനിയാഴ്ച പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ 16 ന് വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് വിളംബര ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമാകും. 17 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സാംസ്‌കാരിക പരിപാടിയില്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ശ്രീരാഗ പ്രതിഭ പുരസ്‌കാര ജേതാവ് കൂടിയാണ് ഔസേപ്പച്ചന്‍. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് പങ്കെടുക്കും.

കൂടാതെ മയക്കുമരുന്നിനെതിരെ ശ്രീരാഗ ദീപം രംഗീഷ് കടവത്ത് നിര്‍വഹിച്ച് സംസാരിക്കും. സംഗീത അധ്യാപന ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ശ്രീജിത്ത് കൃഷ്ണയെ ഔസേപ്പച്ചന്‍ ചടങ്ങില്‍ ആദരിക്കും.

ശ്രീരാഗം ഓഡിയോ പ്രൊഡക്ഷന്‍സ് റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തിയ ബെസ്റ്റ് സ്റ്റുഡിയോ സിംഗര്‍ അവാര്‍ഡും ഔസേപ്പച്ചന്‍ നല്‍കും. തുടര്‍ന്ന് ഔസേപ്പച്ചന്‍ ട്രിബ്യൂട്ട് സോങ്ങ്, ശ്രീരാഗ നടനം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ രാമചന്ദ്രന്‍, ബിന്ദു രാജു, ശ്രീജിത്ത് കൃഷ്ണ, ഇ.എം വിജയന്‍, എ.പി ശ്രീജ , കെ.പി സതി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387064/sreeragolsavam-perambra-october-17-ouseppachan-chief-guest)