പട്ടയ വിതരണ മേള സംഘടിപ്പിച്ചു

 പട്ടയ വിതരണ മേള സംഘടിപ്പിച്ചു
Jul 16, 2025 12:09 PM | By SUBITHA ANIL

ഇരിങ്ങല്‍: സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത നവകേരളത്തിനായി 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' ലക്ഷ്യത്തിന്റെ ഭാഗമായി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ വെച്ച് കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു.

റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേളയില്‍ 700 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി.


രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. നിരവധി പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതായും ഭൂരഹിതരില്ലാത്ത കേരളം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലൂടെ പരമാവധി മനുഷ്യരെ ഭൂമിയുടെ ഉടമകളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊയിലാണ്ടി പഞ്ചായത്തില്‍ 165, വടകര 110, കുറ്റ്യാടി 134, നാദാപുരം 125, പേരാമ്പ്ര 126, ബാലുശ്ശേരി 40 പട്ടയങ്ങള്‍ എന്നിങ്ങനെ 700 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, പയ്യോളി നഗരസഭ ചെയര്‍പേഴ്സണ്‍ വി.കെ അബ്ദുറഹിമാന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന, വൈസ് പ്രസിഡന്റ് എം ശ്രീലത, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലിയോട്ടുമ്മല്‍ ഹമീദ്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ്, കൗണ്‍സിലര്‍ മുഹമ്മദ് അഷ്റഫ്, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



2,23,000 land titles distributed in the state in four years: Minister K Rajan

Next TV

Related Stories
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Apr 28, 2026 10:30 PM

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
News Roundup






Entertainment News