റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
Apr 28, 2026 10:30 PM | By SUBITHA ANIL

മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മുഴുവന്‍ വാഹനങ്ങളോടും നാളെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി വകുപ്പ്. നിരവധി വാഹനങ്ങളിലായി കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമായിരുന്നു യാത്ര.

കഴിഞ്ഞ ദിവസമാണ് മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് റോഡില്‍ ഗതാഗത തടസമുണ്ടാക്കി യാത്രചെയ്തത്. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടുള്ള യാത്ര മറ്റ് യാത്രക്കാര്‍ക്ക് തടസം ഉണ്ടാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങളുടെ വിവരങ്ങള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറിയിരുന്നു.

വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതില്‍ ഗതാഗത നിയമലംഘനമടക്കം കണ്ടെത്തിയിരുന്നു. നാളെ രാവിലെ തന്നെ മുഴുവന്‍ വാഹനങ്ങളും ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. വാഹനങ്ങള്‍ ഹാജരാക്കിയില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.




Road blocked due to wedding celebration; Motor Vehicle Department takes action

Next TV

Related Stories
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
News Roundup






Entertainment News