ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അബ്ദുല്‍ ജവാദിന് നാട് ഇന്ന് വിട ചൊല്ലും

ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അബ്ദുല്‍ ജവാദിന് നാട് ഇന്ന് വിട ചൊല്ലും
Jul 20, 2025 12:48 PM | By SUBITHA ANIL

പേരാമ്പ്ര: ബസ്സുകളുടെ മത്സരയോട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ ജവാദിന് നാട് ഇന്ന് വിട ചൊല്ലും. ഇന്നലെ കക്കാട് മുനീബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം 4 മണിയോടുകൂടി സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിലാണ് ഇരുചക്ര വാഹന യാത്രികനായ മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പില്‍ അബ്ദുല്‍ ജവാദ് മരിച്ചത്.

തെറ്റായ ദിശയില്‍ അമിതവേഗതയില്‍ വന്ന ഒമേഗ ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജനല്‍ സെന്ററിലെ എംഎസ് ഡബ്ല്യു വിദ്യാര്‍ത്ഥിയാണ് ജവാദ്.

ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൊട്ടില്‍പ്പാലം മുള്ളന്‍കുന്ന് റോഡില്‍ നടുത്തോട് പാലത്തിനു സമീപമുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം വൈകുന്നേരം നാല് മണിക്ക് കുണ്ടുതോട് ഖബറസ്ഥാനില്‍ ഖബറടക്കം ചെയ്യും. പിതാവ് അബ്ദുള്‍ ജലീല്‍ (റെവന്യു റിക്കവറി ഓഫീസ് ക്ലര്‍ക്ക് വടകര). മാതാവ് മുനീറ. സഹോദരന്‍ അബ്ദുള്‍ മനാഫ് (ഐ എച്ച് ആര്‍ ഡി കല്ലാച്ചിയിലെ ബി സി എ വിദ്യാര്‍ത്ഥി).



Today the nation says goodbye to Abdul Jawad

Next TV

Related Stories
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Apr 28, 2026 10:30 PM

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
News Roundup






Entertainment News