കുറ്റ്യാടി സ്റ്റേറ്റ് ഹൈവെയിലെ യാത്രാ തടസം; കാരണങ്ങള്‍ തേടി റൈസ് കേരള

കുറ്റ്യാടി സ്റ്റേറ്റ് ഹൈവെയിലെ യാത്രാ തടസം; കാരണങ്ങള്‍ തേടി റൈസ് കേരള
Feb 16, 2026 11:31 AM | By SUBITHA ANIL

പേരാമ്പ്ര: കേരളത്തിലെ വികസനക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയായ റൈസ് കേരളയുടെ ആഭിമുഖ്യത്തില്‍ പഠനയാത്ര നടത്തി.

കോഴിക്കോട് പാവങ്ങാട് - അത്തോളി - ഉള്ളിയേരി - പേരാമ്പ്ര - കുറ്റ്യാടി സ്റ്റേറ്റ് ഹൈവെയില്‍ യാത്രാ തടസമുണ്ടാക്കുന്ന കാരണങ്ങള്‍ തേടിയാണ് യാത്ര നടത്തിയത്.

കടന്നു കയറ്റങ്ങള്‍, കാഴ്ചമറക്കുകയും വീതി അപഹരിക്കുകയും ചെയ്യുന്ന മരങ്ങളും നിര്‍മ്മിതികളും, പഴകിയ കെട്ടിടങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, ട്രാന്‍സ് ഫോര്‍മറുകള്‍, കള്‍വട്ടുകള്‍, തുടങ്ങിയ നിരവധി കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

പ്രധാന ജങ്ഷനുകള്‍ ഉള്‍പ്പടെ വിവിധ റോഡുകള്‍ ഈ പാതയോട് ചേരുന്ന ഭാഗങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട ഒട്ടധികം കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടു. സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങി അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ട ഇടങ്ങള്‍ ഈ പാതയിലുടനീളം ഉണ്ടെന്നും അവര്‍ കണ്ടെത്തി.

വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും കാല്‍നടയാത്രക്കാരും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളുടെ വിശദമായ വിവരങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും അടങ്ങിയ നിവേദനം ഉടന്‍ തന്നെ അധികൃതര്‍ക്ക് മുന്നിലേക്ക് വെക്കും. ഇതിലൂടെ അപകടസാധ്യത ഏറെ കുറയ്ക്കുകയും സുഗമമായ യാത്ര സാധ്യമാവുകയും ചെയ്യുമെന്ന് സംഘടന പ്രതീക്ഷിക്കുന്നു.

റൈസ് കേരളയുടെ മറ്റുഭാരവാഹികളായ എന്‍.യു പ്രവീണ്‍, കുഞ്ഞിക്കണ്ണന്‍ ചെറുകാട്, ഒ.എം കൃഷ്ണകുമാര്‍, റിട്ട.മേജര്‍ സേതുമാധവന്‍, ടി.പി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പഠനയാത്രയില്‍ പങ്കെടുത്തു.



Travel disruption on Kuttiyadi State Highway; Rice Kerala seeks reasons

Next TV

Related Stories
പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

Apr 21, 2026 12:17 PM

പ്രതിഷേധ സംഗമം നടത്തി എസ്‌സി, എസ്ടി കൊയിലാണ്ടി താലൂക് കമ്മറ്റി

എസ്‌സി, എസ്ടി കോഡിനേഷന്‍ കൊയിലാണ്ടി താലൂക് കമ്മറ്റി പ്രതിഷേധ സംഗമം...

Read More >>
 സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

Apr 20, 2026 10:19 PM

സ്ട്രോങ്ങ് റൂം തുറന്നസംഭവം; ആശങ്കകള്‍ വേണ്ടെന്ന് അഡ്വ: ഫാത്തിമ തഹിലിയ

കോഴിക്കോട് ജെഡിടി ഇസ്ലാമിക് കോളെജിലെ പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍...

Read More >>
 സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

Apr 20, 2026 03:35 PM

സ്‌ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച്...

Read More >>
കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

Apr 20, 2026 03:31 PM

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23ന്

കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ഏപ്രില്‍ 22, 23...

Read More >>
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

Apr 20, 2026 02:55 PM

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര...

Read More >>
കുരുന്നുകളെ കരിക്കണോ

Apr 20, 2026 01:36 PM

കുരുന്നുകളെ കരിക്കണോ

പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ജീവനക്കാരിയും ഒരുവിദ്യാര്‍ത്ഥിയും ചൂടുകാരണം തളര്‍ന്ന്...

Read More >>
Top Stories










News Roundup