പേരാമ്പ്ര: ജമാഅത്തെ ഇസ്ലാമി എടവരാട് ഹല്‍ഖ നാളിം, കൈപ്രം പള്ളി കമ്മിറ്റി ജോയിന്റ് സെക്രട്ടറി, എടവരാട് എം. ഐ.എസ് മദ്രസ്സ കമ്മിറ്റി അംഗം തുടങ്ങി പൊതു പ്രവര്‍ത്തന രംഗത്തെ എടവരാട്, കൈപ്രം പ്രദേശങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന എടവരാട് കേപ്പളിച്ചാലില്‍ താമസിക്കും കൈപ്രം വണ്ണത്താന്‍ കണ്ടി വി.കെ. മൊയ്തീന്‍ (75)അന്തരിച്ചു.
പിതാവ് പരേതനായ അമ്മദ്. മാതാവ് പരേതയായ കുഞ്ഞാമിന. ഭാര്യ കുഞ്ഞയിഷ കല്ലൂക്കരക്കുനിയില്‍ (മൂരികുത്തി). മക്കള്‍ ലൈല, കെ.സി.ജസീല്‍ (ഖത്തര്‍), പരേതനായ ജലീല്‍. മരുമക്കള്‍ സമീറ തൈക്കണ്ടി (ശാന്തി നഗര്‍), സി.സി മജീദ് (പേരാമ്പ്ര), കെ.പി.റഹ്‌മത്ത് (പാലേരി കുയിമ്പില്‍ പാലം).
സഹോദരങ്ങള്‍ ഇബ്രാഹീം കുട്ടി വണ്ണത്താങ്കണ്ടി, മറിയം കേപ്പളിച്ചാലില്‍, പരേതരായ കുഞ്ഞാലി, മൂസ്സ, കുഞ്ഞബ്ദുള്ള(കൂത്താളി), സൂപ്പി.


Content Highlight: Kaipram Vannathan Kandi V.K. Moideen passed away.



























.jpg)
