adimage

adimage

ഉമ്മന്‍ചാണ്ടി അനുസ്മരണവും ശുചീകരണ യജ്ഞവും നടത്തി

ഉമ്മന്‍ചാണ്ടി അനുസ്മരണവും ശുചീകരണ യജ്ഞവും നടത്തി adimage adimage
2026-07-19T16:09:00 | By SUBITHA ANIL
#Changaroth #Oommen Chandy remembrance #Changaroth 15th ward #Mutuvannacha

ചങ്ങരോത്ത് : ചങ്ങരോത്ത് മണ്ഡലം 15-ാം വാര്‍ഡ് മുതുവണ്ണാച്ചയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും ശുചീകരണ യജ്ഞവും നടന്നു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡിലെ പൊതുസ്ഥലങ്ങളും റോഡരികുകളും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനം.


പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം പരിസരത്ത് ചെടികള്‍ നടുന്നതിനും പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ വികസനത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും അനുസ്മരിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.എസ് നിധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി അരുണ്‍ പെരുമന ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഒ.കെ കരുണാകരന്‍, ബൂത്ത് പ്രസിഡണ്ടുമാരായ എം.പി സജീഷ്, കെ.എം പുഷ്പ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ജനപക്ഷ നയങ്ങളും സാധാരണക്കാരോടുള്ള സമീപനവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അദ്ദേഹം നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടികളും വികസന പദ്ധതികളും ഇന്നും ജനങ്ങള്‍ക്ക് ആശ്വാസമാകുന്നുണ്ടെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. വാര്‍ഡിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രദേശവാസികളും പരിപാടിയില്‍ പങ്കെടുത്തു. ശുചിത്വ സന്ദേശം കൂടി പങ്കുവെച്ചുകൊണ്ടുള്ള ഈ അനുസ്മരണം വാര്‍ഡിന് മാതൃകയായി മാറിയെന്ന് സംഘാടകര്‍ പറഞ്ഞു.


Content Highlight: Oommen Chandy Remembrance and Cleanliness Drive Held at Changaroth 15th Ward

#Changaroth #Oommen Chandy remembrance #Changaroth 15th ward #Mutuvannacha

adimage adimage

Next TV

adimage
Related Stories
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി ബ്ലോക്ക് കോണ്‍ഗ്രസ്

Jul 20, 2026 12:12 AM

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി ബ്ലോക്ക് കോണ്‍ഗ്രസ്

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മദിനത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് ഭക്ഷണം...

Read More >>
സി.പി അബ്ദുള്ള, കെ.കെ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2026 11:31 PM

സി.പി അബ്ദുള്ള, കെ.കെ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സി.പി. അബ്ദുള്ള, കെ.കെ. ബഷീർ എന്നിവരുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മുനീർ എരവത്ത് ഉദ്ഘാടനം...

Read More >>
മാലിന്യ പെട്രോള്‍ വിവാദം; പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് സിപിഐ എം

Jul 19, 2026 04:37 PM

മാലിന്യ പെട്രോള്‍ വിവാദം; പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് സിപിഐ എം

പേരാമ്പ്ര മുയിപ്പോത്തെപ്പെ ടോൾ പമ്പിൽ നിന്ന് മാലിന്യം കലർന്ന പെട്രോൾ ഒഴുക്കിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) സായാഹ്നം. പി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം...

Read More >>
adimage
ചെറിയകുമ്പളത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2026 02:43 PM

ചെറിയകുമ്പളത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ചെറിയകുമ്പളം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. പുഷ്പാർച്ചനയും ഓർമ്മത്തൈ വിതരണവും...

Read More >>
പി.എം. നാരായണമാരാര്‍, സി.ജെ. ജോണ്‍ അനുസ്മരണ പൊതുയോഗം ചക്കിട്ടപ്പാറയില്‍

Jul 18, 2026 11:26 PM

പി.എം. നാരായണമാരാര്‍, സി.ജെ. ജോണ്‍ അനുസ്മരണ പൊതുയോഗം ചക്കിട്ടപ്പാറയില്‍

ചക്കിട്ടപ്പാറയില്‍ സിപിഐ(എം) ലോക്കല്‍ കമ്മിറ്റി പി.എം. നാരായണമാര്‍, സി.ജെ. ജോണ്‍ എന്നിവരുടെ അനുസ്മരണ പൊതുയോഗം നടത്തി. കെ.കെ. ദിനേശന്‍ ഉദ്ഘാടനം...

Read More >>
ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികം കൂത്താളിയില്‍ വിപുലമായി ആചരിച്ചു

Jul 18, 2026 10:53 PM

ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികം കൂത്താളിയില്‍ വിപുലമായി ആചരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയും ജീവകാരുണ്യ പ്രവർത്തനങ്ങളും...

Read More >>
adimage
Top Stories










adimage adimage
GCC News






adimage adimage
Entertainment News





adimage
adimage