ശുചിമുറിയുടെ ശോച്യാവസ്ഥ; പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കി വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ്

ശുചിമുറിയുടെ ശോച്യാവസ്ഥ; പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കി വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ്
Feb 17, 2026 11:23 AM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്റിലെ ശുചിമുറിയുടെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കി.

വ്യവസായി സമിതി സൗത്ത് യൂണിറ്റ് സെക്രട്ടറി ഷാജു ഹൈലൈറ്റ്, പ്രസിഡണ്ട് സി.കെ. ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ്, പി. ദാസന്‍, ഉണ്ണികൃഷ്ണന്‍, അനിത തുടങ്ങിയവര്‍ പഞ്ചായത്ത് അധികൃതരോട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.

ദിവസങ്ങളായി മൂത്രപ്പുര അടച്ചിട്ടത് കാരണം സ്ത്രീകളും സ്‌കൂള്‍കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരും ബസ് സ്റ്റാന്റിന് സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ദുരിതത്തിലാണ്.

സമീപത്തുള്ള ബേങ്കിലെയും ഹോട്ടലിലെയും ശുചിമുറികള്‍ താല്‍ക്കാലികമായി പലരും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, ഗര്‍ഭിണികളും വൃദ്ധരുമായവര്‍ക്ക് വലിയ പടവുകള്‍ കയറി അവിടെയെത്തുക പ്രയാസമാണ്.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശാശ്വതപരിഹാരത്തിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് നാളെത്തന്നെ ശുചിമുറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നല്‍കി.

Poor condition of the toilet; Vyapaari Vyasayi Samiti Perambra South Unit lodges complaint with Panchayat President

Next TV

Related Stories
കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

Apr 14, 2026 09:20 PM

കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ട് കീഴ്‌മേല്‍ മറിഞ്ഞ് തൊഴിലാളികള്‍ കിണറില്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:50 PM

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:41 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

Apr 13, 2026 10:23 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന്...

Read More >>
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:22 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
Top Stories

News Roundup