പേരാമ്പ്ര: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം മണിരാജന്‍ ചാലയിലിന് നല്‍കി.
പാലക്കാട് പ്രേംരാജ്, വി.ആര്‍.സുധീഷ്,ഡോ: മോഹനന്‍ നടുവത്തൂര്‍ എന്നിവര്‍ അടങ്ങുന്ന മൂന്ന് അംഗ ജ്യൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാറിന്റെ മകനും കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ പുരസ്‌കാര സമര്‍പണ കര്‍മം നിര്‍വ്വഹിച്ചു.


സാമൂഹ്യ അനീതികള്‍ക്കെതിരെ തൂലിക ചലിപ്പിച്ച വയലാര്‍ രാമവര്‍മ ദൈവങ്ങളേക്കാള്‍ ഉപരിയായി മനുഷ്യനെ സ്‌നേഹിച്ച കവിയായിരുന്നുവെന്ന് വയലാര്‍ ശരത് ചന്ദ്രവര്‍മ പറഞ്ഞു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെക്കുന്ന ഇക്കാലത്ത് വയലാറിന്റെ വരികള്‍ക്ക് പ്രസക്തി ഏറിവരികയാണ്.
സംഘാടക സമിതി ചെയര്‍മാന്‍ രാമചന്ദ്രന്‍ നീലാംബരി അധ്യക്ഷത വഹിച്ചു. സംഗീതജ്ഞന്‍ പാലക്കാട് പ്രേം രാജ്, നൃത്താവതരണത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ കെ.ടി. ശ്രീധരന്‍ എന്നിവര്‍ക്കുള്ള ആദരവും ഗായിക തേജാ ലക്ഷ്മിക്കുള്ള അനുമോദനവും നടന്നു.
വി.ടി.മുരളി, ഡോ: മോഹനന്‍ നടുവത്തൂര്‍, സംഘാടക സമിതി കണ്‍വീനര്‍ എന്‍.കെ.ഉണ്ണികൃഷ്ണന്‍ ,ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരവിന്ദന്‍ മേലമ്പത്ത്, കെ.എം. നാരായണി, അഡ്വ: കെ.ടി. ശ്രീനിവാസന്‍, സി.രാഘവന്‍, സി. സുകുമാരന്‍, സുരേന്ദ്രന്‍ നമ്പീശന്‍, എം. രാമാനന്ദന്‍, ഇ. വിശ്വനാഥന്‍, ജിജി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മലരി കലാ മന്ദിരം വിദ്യാര്‍ത്ഥികളുടെ സ്വാഗതഗാനം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിച്ച ഗാനമേള, കെ.ശ്രീകുമാറും സംഘവും അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി.
Mani Rajan Chalayil wins first ever composition award































