ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു
Apr 11, 2026 10:00 PM | By LailaSalam

പേരാമ്പ്ര: മേപ്പയൂര്‍ കാഞ്ഞിരമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ റോഡരികിലുള്ള മരം മുറിഞ്ഞു വീണു. പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍ മുകളിലൂടെ മാവ് മുറിഞ്ഞു വീഴുകയായിരുന്നു.

ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തൊട്ടുമുമ്പിലായി ഒരു കെഎസ്ആര്‍ടിസി ബസ് കടന്നു പോയിരുന്നു.

വിവരം ലഭിച്ചതിന് തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സുരക്ഷിതമായി മരം മുറിച്ചുമാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, സനല്‍ രാജ്, വിപിന്‍, അജേഷ്, ഹോം ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.



Tree falls on moving lorry

Next TV

Related Stories
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>