കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി
Apr 9, 2026 11:50 PM | By SUBITHA ANIL

കൊയിലാണ്ടി: കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവത്തിനു കൊടിയേറ്റി. ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി ഇളം കോമരം മനോജന്‍, തണ്ടാന്‍ ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റി. നൂറു കണക്കിന് ഭക്തജനങ്ങളും കുടുംബക്കാരും കൊടിയേറ്റ ചടങ്ങില്‍ സംബന്ധിച്ചു.

13,14,15 തീയതികളിലാണ് പ്രധാന ഉത്സവം. 13 ന് വൈകിട്ട് 3 ന് ഇളനീര്‍ കുല മുറി, രാത്രി 8 ന് എണ്ണ കൊടുക്കല്‍ 9 ന് പാട്ടുപുരയിലേക്ക് എഴുന്നള്ളത്ത്, തണ്ണീരാമൃത് ഒപ്പിക്കല്‍ നട്ടത്തിറ. 14 ന് രാവിലെ ഇളനീര്‍ കുല മുറി, 11.30 ന് കൊല്ലന്‍ വരവ്, 12 ന് പടിഞ്ഞാറ്റയില്‍ നിന്നും പീഠം, തിരുമുഖം, ഭണ്ഡാരം എഴുന്നള്ളത്ത്, ഒന്നിന് കുട കണ്ട് കുളിക്കല്‍, 3.30 ന് കൊയിലാണ്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഉള്ള കുട വരവ്. 15 ന് കാലത്ത് 5 ന് കപ്പലോട്ടം തറ, 9 ന് ഇളനീര്‍ കുല മുറി. 12 ന് ഇളനീര്‍ വയ്പ്. 2 ന് പാണ്ടി മേളം കുളിച്ചാറാട്ട്, തണ്ണിരാമ്യത് ഒപ്പിക്കല്‍. 4 ന് താലപ്പൊലി പാട്ടുപുരയില്‍ നിന്നും പടിഞ്ഞാറ്റയിലേക്ക് തിരിച്ച് എഴുന്നള്ളത്ത്, വാളകം കൂടല്‍ എന്നിവ നടക്കും.


Vishu lamp festival at Kallurkkavu Pampurikaruvan Temple begins

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

Apr 9, 2026 09:55 AM

കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ മൂലം...

Read More >>
News Roundup






Entertainment News