പേരാമ്പ്ര : വീറും വാശിയും ഏറിയ തെരഞ്ഞടുപ്പ് പ്രചരണത്തിന് ശേഷം വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്. സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ മൂലം തടസ്സപെട്ടിരിക്കുന്നു. ഇന്ന് കാലത്ത് 7 മണി മുതല്‍ വോട്ടിംഗ് ആരംഭിച്ചത്. പല ബൂത്തുകളിലും കാലത്ത് തന്നെ വോട്ടര്‍മാര്‍ വോട്ടു ചെയ്യാന്‍ എത്തിയത് നീണ്ട നിര സൃഷ്ടിച്ചു.
ചുരുക്കം ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടിംഗ് പ്രക്രിയ ആരംഭിക്കുന്നത് വൈകി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 67 ാം നമ്പര്‍ ബൂത്ത് കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മറ്റൊരു മെഷീന്‍ കൊണ്ടു വന്നെങ്കിലും അതും പ്രവര്‍ത്തന ക്ഷമമല്ല. കാലത്ത് മുതല്‍ വന്നവര്‍ വോട്ടുചെയ്യാനായി കാത്തു നില്‍ക്കുകയാണ്. ചിലര്‍ തിരിച്ച് പോവുകയും ചെയ്തിട്ടുണ്ട്. ഇവിടെ വോട്ടിംഗ് സമയം നീട്ടി നല്‍കണമെന്നും വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നു.


Content Highlight: Polling has not started at Koothali Kennath School even after two hours

























.jpeg)






.jpg)
