പേരാമ്പ്ര: ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ് ശ്രേയയെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി ഉപഹാരം കൈമാറി. നിയോജക മണ്ഡലം ജന:സെക്രട്ടറി സി.കെ ജറീഷ് , ട്രഷറര്‍ സി.കെ ഹാഫീസ്, പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സഈദ് അയനിക്കല്‍, ജന:സെക്രട്ടറി നിയാസ് കക്കാട്, ഷബീര്‍ ചാലില്‍, ടി.കെ ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Content Highlight: Youth League honors Shreya M.S., who was selected for the Indian women's volleyball team.
































.jpg)
