#Perambra #Puttaad GLP School #Twins #Nochat Panchayat #Students #Primary School
പേരാമ്പ്ര: പേരാമ്പ്രക്കടുത്ത് കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിലെ ഇരട്ടക്കൂട്ടം. ഒരേ ക്ലാസ് മുറിയില്‍ ഒരേ പോലെയുള്ള 8 കുട്ടികള്‍ ഒരുമിച്ച് പഠിക്കുന്ന കാഴ്ച അപൂര്‍വ്വമാണ്.പേരാമ്പ്രക്കടുത്ത് നൊച്ചാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌കൂളിലാണ് ഈ അപൂര്‍വ സംഗമം.
ഈ വിദ്യാലയത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ഇരട്ടക്കുട്ടികള്‍ ഒരേസമയം പഠിക്കുന്നത് ആദ്യമായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്‍.കെ.ജി ക്ലാസില്‍ 2 പേരും, ഒന്നാം ക്ലാസില്‍ 4 പേരും, രണ്ടാം ക്ലാസില്‍ 2 പേരുമാണ് ഇരട്ടകളായി ഇവിടെ പഠിക്കുന്നത്.
പുറ്റാട് സ്വദേശികളായ പേരാണ്ടിയില്‍ പ്രതാപചന്ദ്രന്‍ - പ്രിയങ്ക ദമ്പതികളുടെ മക്കളായ നേദിക്, നൈനിക്, തയ്യുള്ളതില്‍ ശ്രീനിവാസന്‍ - ആശ ദമ്പതികളുടെ മക്കളായ ഐമി, ഐക, പാറേന്റെമീത്തല്‍ ചന്ദ്രന്‍ - റീന ദമ്പതികളുടെ മക്കളായ നിയദ്, നിയാലക്ഷ്മി, കൈതയുള്ളപറമ്പില്‍ ഷിജീഷ് - പ്രജിഷ ദമ്പതികളുടെ മക്കളായ ജെസിന്റ, സിയന്റ എന്നിവരാണ് സ്‌കൂളിലെ ഇരട്ട വിദ്യാര്‍ത്ഥികള്‍.
പരസ്പരമുള്ള സാമ്യത കാരണം പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ഒരേ നിറത്തിലുള്ള യൂണിഫോം ധരിച്ച് സ്‌കൂള്‍ മുറ്റത്ത് ഓടിക്കളിക്കുന്ന ഇവരെ കാണാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറെ സന്തോഷമാണ്. ഈ കൗതുകത്തിന് മാറ്റുകൂട്ടുന്നത് സ്‌കൂളിലെ പ്രധാന അധ്യാപിക ആശാ രജിതയും ഇരട്ടയാണെന്നതാണ്.
തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ കൂടി അയവിറക്കിയാണ് ടീച്ചര്‍ ഈ കുരുന്നുകളെ നോക്കുന്നത്. ഇത്രയധികം ഇരട്ടകള്‍ ഒരു സ്‌കൂളില്‍ എത്തുന്നത് അപൂര്‍വ സംഭവമാണെന്നും ഇത് വിദ്യാലയത്തിന് വലിയ അംഗീകാരമാണെന്നും പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
Content Highlight: 8 Sets of Twins Studying Together at Puttaad GLP School Near Perambra
#Perambra #Puttaad GLP School #Twins #Nochat Panchayat #Students #Primary School

































.jpg)
