മേപ്പയ്യൂര്‍ : പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു മേപ്പയ്യൂര്‍ യൂണിയന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.
സംസ്ഥാന കൗണ്‍സിലര്‍ എം.എം കരുണാകരന്‍, ജില്ലാ കൗണ്‍സിലര്‍ എ. കേളപ്പന്‍ നായര്‍, ബ്ലോക്ക് സെക്രട്ടറി എ.കെ. ജനാര്‍ദ്ദനന്‍, ജില്ലാ കമ്മറ്റി അംഗം എ.എം. കുഞ്ഞിരാമന്‍, ബ്ലോക്ക് കമ്മറ്റി അംഗം പി നാരായണന്‍, ആര്‍.വി അബ്ദു റഹിമാന്‍, ഇ.എം ശങ്കരന്‍, കെ. സത്യന്‍, കെ.ടി ഗീതാമണി തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങളെ സ്വീകരിച്ചു.
Content Highlight: Implement pension reforms; KSSPU





































.jpg)
