പേരാമ്പ്ര: ജ്വാല കലാസാംസ്‌കാരിക വേദിയും, കല്‍പ്പത്തൂര്‍ എയുപി സ്‌കൂളും സംയുക്തമായി ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ഷൈമ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീലക്ഷ്മി മുഖ്യാഥിതിയായി. കിക്ക് ഓഫ് ഉദ്ഘാടനം സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി. ശ്രീലക്ഷ്മി നിര്‍വ്വഹിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി.രാജന്‍, ഷിജു കെ ദാസ്, സി.പി. സുകുമാരന്‍, ഇബ്രാഹിം വടക്കുംമ്പാട്ട്, അനിത പൂവറ്റം കണ്ടി, വി.എം കുഞ്ഞബ്ദുള്ള, സി.കെ സുരേഷ്, വി.ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. പ്രജു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും ഏറ്റുമുട്ടി. ഇതില്‍ എഇ കൂനം വെള്ളിക്കാവ് വിജയികളായി. സമാപന സമ്മേളനം ഉദ്ഘാടനവും, സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് നിര്‍വ്വഹിച്ചു.


കെ.പി.ഷൈമ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം അശോകന്‍, കെ. രബിന്‍ ചന്ദ്രന്‍, കെ.സി സുനീഷ് വി.കെ ഗിരീഷ്, പി.സുരേന്ദ്രന്‍, സി.എം ശ്രീജു തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ വിപിന്‍ ചന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജ്യോതി ബസു നന്ദിയും പറഞ്ഞു,
Content Highlight: A football shootout competition was organized against drug abuse.






































.jpg)
