പേരാമ്പ്ര: വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് ശ്രീഗേഷ് കുട്ടോത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പ്രഖണ്ഡ് സെക്രട്ടറി പ്രസൂണ്‍ കല്ലോട് അധ്യക്ഷത വഹിച്ചു. ബജറംഗദള്‍ പ്രഖണ്ഡ് സംയോജകന്‍ ഘോഷിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു, ജില്ലാ സമിതി അംഗം ശ്രീജിത്ത് കല്ലോട്, മനോജ് കൈതക്കല്‍, ദുര്‍ഗ്ഗാവാഹിനി പ്രതിനിധി കൃഷ്ണപ്രിയ എരവട്ടൂര്‍, അഭിനവ്, വിഷ്ണു തുടങ്ങിയ ഭാരവാഹികള്‍ സംസാരിച്ചു.
Content Highlight: Blood donation registration camp organized in Perambra





































.jpg)
