adimage
adimage
adimage adimage
2026-07-16T10:51:00

#Perambra Taluk Hospital #CITU #Block Panchayat #Temporary Employees

​പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിലെ അത്യാവശ്യ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി താൽക്കാലിക ജീവനക്കാരെയാണ് മുൻകൂർ അറിയിപ്പോ നഷ്ടപരിഹാരമോ നൽകാതെ പിരിച്ചുവിട്ടത്.

ഇതുമൂലം രോഗികളുടെ സേവനം സാരമായി ബാധിക്കുമെന്നും ജീവനക്കാരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാകുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.പ്രതിഷേധ മാർച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളുടെ ജീവനും ഉപജീവനവും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, ജനസേവന മേഖലയിൽ നിന്നുള്ള കൂട്ടപ്പിരിച്ചുവിടൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് നടന്ന ധർണായിൽ കെ.പി. സജീഷ് അധ്യക്ഷത വഹിച്ചു. കെ. സുനിൽ സ്വാഗതം ആശംസിച്ചു. അന്നമ്മ ജോസഫ്, മനോജ് പരാണ്ടി, എൻ.പി. ബാബു, ശശികുമാർ പേരാമ്പ്ര എന്നിവർ സംസാരിച്ചു.

പിരിച്ചുവിട്ട ജീവനക്കാരെ ഉടൻ തിരിച്ചെടുക്കണമെന്നും, താലൂക്ക് ആശുപത്രിയിലെ ഒഴിവുകൾ സ്ഥിരനിയമനം വഴി നികത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കെ.ജി. അനിൽ നന്ദി പറഞ്ഞു. എൻ.കെ. ലാൽ, ഷീന, എൻ.എം. കുഞ്ഞിക്കണ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സി.ഐ.ടി.യു നേതാക്കൾ മുന്നറിയിപ്പ് നൽകി.


Content Highlight: Dismissal of employees at Perambra Taluk Hospital: CITU marches to the block panchayat office

#Perambra Taluk Hospital #CITU #Block Panchayat #Temporary Employees

adimage

Next TV

adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage