പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. മാനേജര്‍ എ.കെ. തറുവായി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു. വി.എസ്. രമണന്‍, ജയരാജന്‍ കല്‍പ്പകശ്ശേരി, ടി. ഷിജുകുമാര്‍, ഒ.വി നിത തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തുപകരുന്നതും പ്രചോദനമേകുന്നതുമായ വിവിധ ആശയങ്ങള്‍ ചടങ്ങില്‍ പങ്കുവെച്ചു.


Content Highlight: Silver Arts & Science College Organizes Orientation Programme

































.jpg)
