adimage

adimage

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം adimage adimage
2026-07-17T14:19:00 | By LailaSalam

പേരാമ്പ്ര: പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും ഡിജിറ്റലായി. മറ്റ് പ്രമുഖ ക്ഷേത്രങ്ങളിലേതു പോലെ ഇനി ഭക്തര്‍ക്ക് ലോകത്ത് എവിടെ നിന്നും തങ്ങളുടെ ഇഷ്ട ദേവതക്ക് കാണിക്ക അര്‍പ്പിക്കാം.

ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കും തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്കയും വഴിപാടുകള്‍ക്കുള്ള തുകയും സമര്‍പ്പിക്കാനാവുന്ന ആധുനിക സൗകര്യമാണ് ഇ-കാണിക്കയിലൂടെ ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഭക്തര്‍ക്ക് യു.പി.ഐ. അധിഷ്ഠിത പേയ്‌മെന്റ് സംവിധാനങ്ങള്‍, ഗൂഗിള്‍ പേ എന്നിവ ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് ഇ-കാണിക്കയും സംഭാവനകളും സമര്‍പ്പിക്കാനാകുന്ന ഈ സംവിധാനം ഫെഡറല്‍ ബാങ്ക് പേരാമ്പ്ര ശാഖയാണ് ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.

ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി കര്‍മികത്വത്തില്‍ ഇ-കാണിക്ക സംവിധാനത്തിന്റെ സമര്‍പ്പണവും ഉദ്ഘാടനവും ഫെഡറല്‍ ബാങ്ക് റീജനല്‍ ഹെഡ് കെ.വി. പ്രമോദ് നിര്‍വഹിച്ചു. ആദ്യ ഇ-കാണിക്ക സമര്‍പ്പണം മമതാ ജ്വല്ലേഴ്‌സിന്റെ അര്‍ജുന്‍ സേഠു നിര്‍വ്വഹിച്ചു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രമോദ് കുമാര്‍ ശ്രീഹരിയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജന്‍ കുട്ടമ്പത്ത്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ചന്ദ്രശേഖരന്‍ നാഗത്ത്, അഭിലാഷ് തെക്കയില്‍, വിജയലക്ഷ്മി നമ്പ്യാര്‍, പി.സി. സുരേന്ദ്രനാഥ്, ഉദയ ബാലകൃഷ്ണന്‍ നായര്‍, പ്രേമ, വിനോദന്‍ കായണ്ണ, ഫെഡറല്‍ ബാങ്ക് പേരാമ്പ്ര ശാഖാ മാനേജര്‍ ബിനോയ്, ക്ഷേത്ര ജീവനക്കാരായ അനില്‍ രാജ്, ശിവദാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ നിരവധി ഭക്തജനങ്ങളും നാട്ടുകാരും സംബന്ധിച്ചു.



Content Highlight: 'e-Kanikka' facility introduced at Elamaran Kulangara Temple as well.

adimage adimage

Next TV

adimage
Related Stories
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
adimage
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

Jul 17, 2026 11:34 AM

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ്...

Read More >>
തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

Jul 17, 2026 11:30 AM

തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

കോട്ടൂർ ഗ്രാമപഞ്ചായത്ത് മൂലാട് ഒന്നാം വാർഡിൽ തെരുവുനായ ശല്യവും തെരുവ് വിളക്ക് തകരാറും ജനജീവിതം ദുസ്സഹമാക്കുന്നു. സ്കൂൾ കുട്ടികൾക്ക് പോലും...

Read More >>
പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

Jul 16, 2026 05:43 PM

പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

പേരാമ്പ്ര മലബാർ ഗോൾഡ് & ഡയമണ്ട്സിൽ പ്രകൃതിയുടെ തനിമയുള്ള 'നുവ' നാച്ചുറൽ ഡയമണ്ട് ജ്വല്ലറി കളക്ഷൻ എത്തി. 14, 18 കാരറ്റ് ആഭരണങ്ങളും ജെംസ്റ്റോണുകളും ചേർന്ന...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage