#Malabar Gold and Diamonds #Perambra #Nuva Collection #Natural Diamond #Jewellery Launch
പേരാമ്പ്ര: ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവം പേരാമ്പ്രക്കാര്‍ക്ക് സമ്മാനിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ പുതിയ 'നുവ നാച്ചുറല്‍ ഡയമണ്ട് ജ്വല്ലറി കളക്ഷന്‍' വിപണിയിലെത്തി.
പ്രകൃതിയുടെ തനിമയും ആധുനിക ഡിസൈനുകളുടെ ഭംഗിയും ഒത്തുചേര്‍ന്ന 'നാച്ചുറല്‍ ഫൈനെസ്റ്റ് ക്രിയേഷന്‍' എന്ന ആശയത്തിലൂന്നിയാണ് ഈ ആഭരണ ശേഖരം ഒരുക്കിയിരിക്കുന്നത്.
14 കാരറ്റിലും 18 കാരറ്റിലും നിര്‍മ്മിച്ചിരിക്കുന്ന ആഭരണങ്ങളില്‍ നാച്ചുറല്‍ ഡയമണ്ടുകള്‍ക്കൊപ്പം വിവിധ നിറങ്ങളിലുള്ള ജെംസ്റ്റോണുകളും ഉപയോഗിച്ചിട്ടുണ്ട്. ഇത് ആഭരണങ്ങള്‍ക്ക് മനോഹരമായ അന്താരാഷ്ട്ര ലുക്ക് നല്‍കുന്നു.
കൂടാതെ സെറാമിക് കളര്‍ ഇനാമലിംഗും മള്‍ട്ടി-ടോണ്‍ റോഡിയം ഫിനിഷും ഈ കളക്ഷന്റെ പ്രത്യേകതയാണ്. ചാരുതയാര്‍ന്ന ഡിസൈനുകളും ഏത് വസ്ത്രത്തോടൊപ്പവും ഏത് ആഘോഷങ്ങള്‍ക്കും ധരിക്കാന്‍ പറ്റിയ വേഴ്‌സറ്റൈല്‍ മോഡലുകളുമാണ് 'നുവ' കളക്ഷന്റെ ഹൈലൈറ്റ്.
ആഡംബരവും ലാളിത്യവും ഒരേപോലെ ആഗ്രഹിക്കുന്ന ഇന്നത്തെ ആധുനിക വനിതകളെ ലക്ഷ്യമിട്ടാണ് മലബാര്‍ ഈ ശേഖരം അവതരിപ്പിച്ചിരിക്കുന്നത്.
ഷോറൂമില്‍ നടന്ന ചടങ്ങില്‍ നാല് നവവധുക്കള്‍ ചേര്‍ന്ന് പുതിയ കളക്ഷന്റെ അനാച്ഛാദനം നിര്‍വഹിച്ചു. കളക്ഷന്റെ ആദ്യ വില്‍പ്പന പേരാമ്പ്ര ഷോറൂം ഹെഡ് കെ.കെ. റനീഷ്, ഗ്രാന്‍ഡ് ഹൗസ് സെന്റ്‌നാരിയോ മാനേജിംഗ് ഡയറക്ടര്‍ വി.കെ. പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കുഞ്ഞബ്ദുള്ള നടുക്കണ്ടി, ജെല്‍വിന്‍ കെ. ജോസ്, മൂസ നടുക്കണ്ടി, പി നിഗൂഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ് കെ.കെ. അരുണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാനേജര്‍ എം.കെ. ഷമീര്‍ നന്ദിയും പറഞ്ഞു. പ്രമുഖരും നിരവധി ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.
Content Highlight: Malabar Gold & Diamonds Perambra Launches Nuva Natural Diamond Jewellery Collection
#Malabar Gold and Diamonds #Perambra #Nuva Collection #Natural Diamond #Jewellery Launch

































.jpg)
