കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്
Apr 9, 2026 09:12 AM | By SUBITHA ANIL

പേരാമ്പ്ര: പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സ് ഇന്ന് വിധിയെഴുതും. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. മോക്പോളിങ് ആരംഭിച്ചു.

883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ആകെ 30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.

വോട്ടെടുപ്പ് തീരുന്ന വൈകിട്ട് ആറ് വരെ സംസ്ഥാനത്ത് മദ്യനിരോധനമാണ്. കേരളത്തിന്റെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ഇന്നലെ ഉള്‍പ്പെടെ കര്‍ശന പരിശോധനയാണ് നടന്നത്. നാല് വടക്കന്‍ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിറക്കി. വെള്ളായാഴ്ച വരെ കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. വിഷു വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതികരണം.

കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. അസമില്‍ 126 സീറ്റുകളിലേക്ക് ജനവിധി തേടുന്നത് 722 സ്ഥാനാര്‍ത്ഥികളാണ്. പ്രധാന പോരാട്ടം നടക്കുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. പുതുച്ചേരിയില്‍ മുപ്പത് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മത്സര രംഗത്തുള്ളത് 294 സ്ഥാനാര്‍ഥികളാണ്. എന്‍ഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നയിടമാണ് പുതുച്ചേരി.



Kerala heads to the polling booth today

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
News Roundup






Entertainment News