പേരാമ്പ്ര: നാടുണര്‍ത്തി ടി.പി രാമകൃഷ്ണന്റെ ജൈത്രയാത്ര. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ മണ്ഡലത്തില്‍ തുറന്ന വാഹനത്തില്‍ പര്യടനം നടത്തി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും ടി.പി യുടെ പര്യടനമുണ്ടായി. കൊടും വെയിലിനെ കൂസാതെ ഓരോ കേന്ദ്രത്തിലും വന്‍ ജനാവലി സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനെത്തി.
ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും ജനങ്ങള്‍ ടി.പിയുടെ പര്യടനം ആഘോഷമാക്കി. വിവിധ കേന്ദ്രങ്ങളില്‍ നൂറ് കണക്കിന് യുവതീയുവാക്കള്‍ ഇരു ചക്രവാഹനങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് അകമ്പടി നല്‍കി. രാവിലെ പേരാമ്പ്രയില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ട് അഞ്ചിന് ആവളയില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ എന്‍.കെ വത്സന്‍, എം കുഞ്ഞമ്മത്, ആര്‍ ശശി, പി.കെ.എം ബാലകൃഷ്ണന്‍, ബേബി കാപ്പു കാട്ടില്‍, ടി.കെ ബാലഗോപാലന്‍, കിഴക്കയില്‍ പ്രകാശന്‍, പി.പി മുഹമ്മദ്, കെ.പി ആലിക്കുട്ടി എന്നിവര്‍ ടി.പി യെ അനുഗമിച്ചു.
The victorious journey of TP Ramakrishnan, who awakened the nation


























.jpeg)






