പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്
Apr 8, 2026 02:22 PM | By SUBITHA ANIL

പേരാമ്പ്ര: നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന്  രാവിലെ എട്ട് മുതല്‍ ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കുന്നു. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും. ഇതിനായി 1,217 വാഹനങ്ങള്‍ ജില്ലയില്‍ തയാറാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. വിതരണ കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.

വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും 20 മുതല്‍ 30 വരെ കൗണ്ടറുകള്‍ ഉണ്ടാകും. ഓരോ കൗണ്ടറിലും അനുവദിക്കപ്പെട്ട പോളിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കും. ഓരോ പോളിങ് സ്റ്റേഷനിലേക്കും അലോട്ട് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരം അതത് വിതരണ കേന്ദ്രങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കും. സാമഗ്രികള്‍ കൈപ്പറ്റാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘുഭക്ഷണശാല, ഹെല്‍പ് ഡെസ്‌ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കൂടാതെ പോളിങ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുള്ള വാഹനത്തിന്റെ റൂട്ട് നമ്പര്‍, റൂട്ട് ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലവും വിതരണ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. പോളിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍/ഫസ്റ്റ് പോളിങ് ഓഫീസര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ട ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും പ്രത്യേകം ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും. പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളില്‍ സാമഗ്രികള്‍ തിരിച്ചേല്‍പ്പിച്ച ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചേരാനുള്ള വാഹന സൗകര്യവും ഒരുക്കും.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ നേരത്തെ വിതരണ കേന്ദ്രങ്ങളില്‍ എത്തണം. ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനും കൂടെയുള്ള പോളിങ് ടീമിനെയും കണ്ടെത്തിയ ശേഷം അവര്‍ ഒന്നിച്ചെത്തിയാണ് വോട്ടിങ് യന്ത്രവും മറ്റ് പോളിങ് സാമഗ്രികളും കൈപ്പറ്റേണ്ടത്. എല്ലാ അംഗങ്ങളും എത്തിച്ചേര്‍ന്നാല്‍ ഉടന്‍ പ്രിസൈഡിങ് ഓഫീസര്‍ പോസ്റ്റിങ് ഓര്‍ഡര്‍, അറ്റന്‍ഡന്‍സ് എന്നിവ ഏറ്റുവാങ്ങണം. എല്ലാ ടീം അംഗങ്ങളുടെയും ഹാജര്‍ രേഖപ്പെടുത്തിയ ശേഷം കൗണ്ടറില്‍ തിരികെ ഏല്‍പ്പിക്കണം. ഇ.വി.എം ഒഴികെയുള്ള പോളിങ് സാമഗ്രികള്‍ ജനറല്‍ കൗണ്ടറില്‍ നിന്നാണ് ഏറ്റുവാങ്ങേണ്ടത്. ഇ.വി.എം/ വി.വി.പാറ്റ് എന്നിവയും അവയുടെ കലക്ഷന്‍ ലിസ്റ്റും ഇ.വി.എം കൗണ്ടറില്‍നിന്ന് ഏറ്റുവാങ്ങണം.

ഒരോ പോളിങ് കേന്ദ്രത്തിലേക്കും മഷി, അരക്ക്, സീലിങ് സാമഗ്രികള്‍, രണ്ട് സെറ്റ് മാര്‍ക്ക്ഡ് ഇലക്ടറല്‍ റോളുകള്‍ തുടങ്ങിയ 40 ഇന സാധനങ്ങളാണ് കൗണ്ടറില്‍നിന്ന് ലഭിക്കുക. വിതരണ കേന്ദ്രം വിട്ടുപോകുന്നതിന് മുമ്പ് എല്ലാ പ്രിസൈഡിങ് ഓഫീസര്‍മാരും/ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും പോള്‍ മാനേജര്‍ ആപ്പ്, എ.എസ്.ഡി മോണിറ്റര്‍ ആപ്പ്/എന്‍കോര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍

വടകര -വടകര ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി -മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാദാപുരം -മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി -പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര -പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി -ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, എലത്തൂര്‍ -വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജ്, കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം എജുക്കേഷണല്‍ കോംപ്ലക്സ് മെയിന്‍ സ്റ്റേജ്, കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കുന്ദമംഗലം -ഗവ. ലോ കോളേജ്, വെള്ളിമാടുകുന്ന്, കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ എച്ച്.എസ്.എസ്, തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്.

Distribution of polling materials today

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
News Roundup






Entertainment News