കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍
Apr 9, 2026 10:25 AM | By SUBITHA ANIL

പേരാമ്പ്ര : തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെയെത്തി. ഇന്ന് കാലത്ത് 7 മണി മുതല്‍ വോട്ടിംഗ് ആരംഭിച്ചത്. പേരാമ്പ്രയിലെ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ളുടെ മണ്ഡലത്തില്‍ തന്നെ വോട്ട് ചെയ്തപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ്.

എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടി.പി. രാമകൃഷ്ണന്‍ നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ 232 ാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി. കുടുംബ സമേതം എത്തി 8.12 ഓടെയാണ് വോട്ടു രേഖപ്പെടുത്തിയത്. ടി.പി എത്തുമ്പോള്‍ വരിയില്‍ ആളുകള്‍ കുറവായതിനാല്‍ അധിക സമയം കാത്തു നില്‍ക്കേണ്ടി വന്നില്ല. പേരാമ്പ്രയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം. മോഹനന്‍ കണ്ടീത്താഴയിലെ ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌ക്കൂളില്‍ കുടുംബസമേതം എത്തിയാണ് 8 മണിയോടെ വോട്ട് രേഖപ്പെടുത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ കോഴിക്കോട് ചാലപ്പുറം ഗണപത് ഗേള്‍സ് എച്ച്എസ്എസിലെ പതിനൊന്നാം നമ്പര്‍ ബൂത്തില്‍ കാലത്ത് തന്നെ എത്തി വോട്ട് ചെയ്തു. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി സൂരജിന് വോട്ട് പേരാമ്പ്രയിലാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂര്‍ സ്വദേശിയായ സൂരജ് കാലത്ത് 7.15 ഓടെ എരവട്ടൂര്‍ ബുര്‍ഹനൂല്‍ ഇസ്ലാം മദ്രസയില്‍ എത്തി വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ സന്ദര്‍ശനം ആരംഭിച്ചു.



Vote on time and candidates

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

Apr 9, 2026 09:55 AM

കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ മൂലം...

Read More >>
News Roundup






Entertainment News