അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം
Apr 13, 2026 04:16 PM | By SUBITHA ANIL

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം. രണ്ട് യുഡിഎഫ് പ്രവര്‍ത്തകരുടെ വീടിന് നേരെ ഇന്നലെ രാത്രി 10.30 ഓടെയാണ് അക്രമണമുണ്ടായത്. കുരുടിമുക്കിലെ ചെറുവത്ത് മീത്തല്‍ ബഷീര്‍, നെല്ലിയാടന്‍ വീട്ടില്‍ അഷ്‌റഫ് എന്നിവരുടെ വീടുകള്‍ക്ക് നേരയാണ് അക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു വെന്ന് വീട്ടുകാര്‍ പറഞ്ഞു.

ബഷീറിന്റെ വീട്ടിന്റെ ഗേയ്റ്റില്‍ സ്ഥാപിച്ച ലൈറ്റുകളും, മതിലില്‍ സ്ഥാപിച്ച നയിം ബോര്‍ഡും തല്ലി തകര്‍ത്ത നിലയിലും, ചെടിച്ചട്ടികള്‍ നിലത്തെറിഞ്ഞ് ഉടച്ചനിലയിലുമാണ്. കൂടാതെ വീട്ടുമുറ്റത്തുള്ള ചെടിച്ചട്ടികളും നശിപ്പിച്ചിട്ടുണ്ട്. വീടിന്റെ ജനലുകള്‍ക്ക് നേരെ ഉണ്ടായ കല്ലേറില്‍ ചുമരിന് കേടുപാട് സംഭവിച്ചു. വാതിലുകള്‍ തകര്‍ക്കാനും ശ്രമിച്ചതായും പറയുന്നു. ഈ സമയം വീട്ടില്‍ കൊച്ചു കുഞ്ഞടക്കം സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു. കല്ലേറിന്റെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബഷീറിന്റെ വീട് അക്രമിച്ച ഉടനെ തന്നെയാണ് ഏകദേശം ഒരു കിലോമീറ്റര്‍ അകലയുള്ള അഷ്‌റഫിന്റെ വീടിനു നേരെയും അക്രമമുണ്ടായത്.

അഷ്‌റഫിന്റെ വീട്ടില്‍ ജനല്‍ ചില്ലുകളും കല്ലേറില്‍ എറിഞ്ഞ് ഉടച്ചിട്ടുണ്ട്. ഈ സമയം അവിടെ അഷറഫിന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ട് മൂന്ന് ബൈക്കുകള്‍ വീടിന് ചുറ്റും കറങ്ങിയതായും തുടര്‍ന്ന് കല്ലേറ് നടത്തിയതായി ഇവര്‍ പറഞ്ഞു. മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്പക്ടറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവ സ്ഥലത്ത് വന്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നു. ഇവിടെ തിരഞ്ഞെടുപ്പ് ദിവസം ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമണം നടന്നതെന്ന് കരുതുന്നു.

Attack on houses in Kurudimukkil, Arikulam Grama Panchayath

Next TV

Related Stories
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:22 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:11 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
Top Stories

News Roundup